web analytics

ഗുണ്ടാബന്ധത്തിനു പുറമേ വട്ടിപ്പലിശ, ഭൂമിക്കച്ചവടം, പരാതികൾ സ്‌റ്റേഷനു പുറത്ത് ഒത്തുതീർപ്പാക്കൽ; അവിഹിതമാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് അമ്പതിലേറെ പോലീസുകാർ; പത്തോളം ഡിവൈ.എസ്.പിമാരടങ്ങുന്ന പോലീസ് മാഫിയ നിരീക്ഷണത്തിൽ

തിരുവനന്തപുരം: പോലീസിൽ ഗുണ്ടാബന്ധത്തിനു പുറമേ വട്ടിപ്പലിശ, ഭൂമിക്കച്ചവടം, പരാതികൾ സ്‌റ്റേഷനു പുറത്ത് ഒത്തുതീർപ്പാക്കൽ തുടങ്ങി അവിഹിതമാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്ന അമ്പതിലേറെ ഉദ്യോഗസ്ഥരുണ്ടെന്നു റിപ്പോർട്ട്. വകുപ്പുതല അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇവരിൽ പത്തോളം പേർ ഡിവൈ.എസ്.പിമാരാണെന്നതാണ് മറ്റൊരു വിവരം. കൈക്കൂലി സമ്പാദ്യം വട്ടിപ്പലിശയ്ക്കു കൊടുക്കാൻ ഇവർക്ക് ഗുണ്ടാബന്ധമുള്ള അനുചരൻമാരുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു രാഷ്ട്രീയപിൻബലമുള്ളതാണ് ഇവരെ തിരിച്ചറിഞ്ഞാലും നടപടിയെടുക്കാനുള്ള തടസം. അഴിമതിക്കു കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസുകളിൽ കുടുക്കാനും ഇത്തരക്കാർക്കു കഴിയുന്നു.

നിർദിഷ്ട വികസനപദ്ധതി മേഖലകൾ കേന്ദ്രീകരിച്ച് ഈ ഉദ്യോഗസ്ഥരിൽ പലരും റിയൽ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നതായും കണ്ടെത്തി. വിഴിഞ്ഞം തുറമുഖത്തിനു സമീപം ചില ഡിവൈ.എസ്.പിമാർ സ്ഥലം വാങ്ങിയിട്ടുണ്ട്. തലസ്ഥാനത്തെ പ്രമുഖ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് ഈ ഉദ്യോഗസ്ഥർക്കായി ഭൂമി വാങ്ങുന്നത്. വസ്തുത്തർക്കങ്ങളിലെ ഒത്തുതീർപ്പ് ഇത്തരം ഇടപാടുകൾക്കു മറയാക്കുന്നു. തലസ്ഥാനത്തെ ഒരു പ്രമുഖ നടന്റെ ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പൊന്നാടയുമായി കാപ്പാ കേസ് പ്രതിയും പങ്കെടുത്തു. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതാകട്ടെ തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളെ പിടികൂടാനുള്ള സ്‌ക്വാഡിന്റെ ചുമതലയുള്ള ഡിവൈ.എസ്.പിയും! എന്നാൽ, വിവരം മുൻകൂട്ടിയറിഞ്ഞ സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഇടപെട്ട് ഡിവൈ.എസ്.പിയെ ചടങ്ങിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കി.

 

Read Also: മൂന്ന് വർഷം കൊണ്ട് ലഭിച്ചത് 40,306 കോടി; എന്നിട്ടും വരുമാനം പോരെന്ന് സർക്കാർ; അതുക്കും മേലെ നേടാൻ പുതിയ മദ്യ നയം

spot_imgspot_img
spot_imgspot_img

Latest news

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

Other news

പാലോട് ഉത്സവത്തിനിടെ ദാരുണമായ അപകടം: ദീപാലങ്കാരം സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉത്സവ ലഹരിയിലായിരുന്ന ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ദാരുണ മരണം...

വിഷുവിനും ഈസ്റ്ററിനും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്:വമ്പൻ ഓഫറുകളും കൈനീട്ടവും!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസവുമായി സപ്ലൈകോയുടെ ഈസ്റ്റർ-വിഷു വിപണികൾ നാളെ മുതൽ...

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന് തകർപ്പൻ അർധസെഞ്ചറി

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന്...

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ;...

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Related Articles

Popular Categories

spot_imgspot_img