എലികൾ കുടിച്ചു തീർത്തത് 802 കുപ്പി മദ്യം
ഝാർഖണ്ഡ്: കുപ്പിയിൽ ദ്വാരം ഉണ്ടാക്കി എലികൾ കുടിച്ചു തീർത്തത് 802 കുപ്പി മദ്യം. ഝാർഖണ്ഡിലാണ് വിചിത്രമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ഝാർഖണ്ഡ് സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി നടത്തിയ സ്റ്റോക്ക് കണക്കെടുപ്പിലാണ് സംഭവം പുറത്തറിയുന്നത്. ബാലിയപൂരിലേക്കും പ്രധാൻകാന്തയിലേക്കും മദ്യം വിതരണം ചെയ്യുന്ന കടയിലാണ് 802 കുപ്പി മദ്യത്തിന്റെ കുറവുണ്ടെന്ന് സ്റ്റോക്ക് പരിശോധനയിൽ കണ്ടെത്തിയത് .
കുപ്പികളുടെ മൂടിയിൽ ദ്വാരമുണ്ടാക്കി എലികളാണ് മദ്യം കുടിച്ചതെന്നാണ് ഏജൻസി ഓപ്പറേറ്റർ പറയുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ വ്യാപാരികളോട് നഷ്ടപരിഹാരം നൽകാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അന്വേഷണം തുടങ്ങി. 802 മദ്യക്കുപ്പികൾക്കും കേടുപാടുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഏജൻസിയോട് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ രാംലീല റാവാനി വ്യക്തമാക്കി.
എലികൾ മദ്യം കുടിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നതല്ലന്നും മദ്യക്കുപ്പികൾ വിതരണം ചെയ്യുന്ന ഏജൻസിക്ക് നോട്ടീസ് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവം വിവാദമായതോടെ ബിജെപി രംഗത്തെത്തിയിരുന്നു. തട്ടിപ്പ് നടത്തിയവർക്കെതിരെ ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലന്നാണ് ബിജെപി ആരോപിക്കുന്നത്. സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?
തിരുവനന്തപുരം: മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് വിറ്റ് തീർത്തത് 17,000 കോടി രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. ബിവറേജസ് ഔട്ലെറ്റുകൾ വഴിമാത്രം കുടിച്ചു റെക്കോർഡുകൾ. സൃഷ്ടിക്കുന്നതിനിടയിലും ബാർ ലൈസെൻസ് പുതുക്കുന്നതിലൂടെ സർക്കാർ ഖജനാവിൽ എത്തുന്നത് കോടികളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.
2016 ൽ പിണറായി വിജയൻ സർക്കാർ ഭരണത്തിൽ എത്തുമ്പോൾ 29 ബാറുകൾ ആണ് സംസ്ഥാനത്ത് ഉണ്ടായിരുന്നിടത്ത് ഇന്ന് എണ്ണം 854 ആണ്. നാല് വർഷം കൊണ്ട് ബാർ ലൈസൻസ് പുതുക്കുന്നതിലൂടെ സർക്കാരിന് ലഭിച്ചത് 1225.57 കോടി രൂപയാണ്. ഒരു ബാർ ലൈസൻസ് പുതുക്കുന്നത് 35 ലക്ഷം രൂപയാണ് ഈടാക്കുന്നത്. അടിച്ചുപൊളിയുടെ ഹബ്ബായ എറണാകുളത്തു നിന്നാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബാർ ലൈസൻസ് ഫീസ് ലഭിച്ചത്. പൂരനഗരിയായ തൃശൂർ രണ്ടാം സ്ഥാനത്തും തലസ്ഥാനം മൂന്നാം സ്ഥാനത്തുമാണ്.
സ്വകാര്യ FL-4A ലൈസൻസ് വഴി പ്രവർത്തിക്കുന്ന ക്ലബുകൾ വഴിയും സർക്കാരിന് ഭീമൻ തുകയാണ് ഖജനാവിൽ വീഴുന്നത്. 20 ലക്ഷം രൂപയാണ് നിലവിൽ ക്ലബുകൾക്കുള്ള ലൈസൻസ് ഫീസ്.
കൊച്ചി മെട്രൊ സ്റ്റേഷനിലും കോഴിക്കോട് മാളിലും മദ്യവിൽപ്പന തുടങ്ങാൻ ബവ്റിജസ് കോർപറേഷൻ; ക്യൂ നിൽക്കാതെ വാങ്ങാം 900 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യങ്ങൾ; വരുന്നു 5 സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ
തിരുവനന്തപുരം: പെപ്സിയും കൊക്കോ കോളയുമൊക്കെ അടിപൊളിയായി ഡിസ്പ്ലേ ചെയ്യുന്നത് കണ്ടിട്ടില്ലേ, ഇനി അതുപോലെ തന്നെ മനോഹരമായി മദ്യ കുപ്പികൾ ഡിസ്പ്ലേക്ക് വെയ്ക്കും.
സ്വന്തം ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ മദ്യക്കമ്പനികൾക്കു സ്പോൺസർഷിപ്പിലൂടെ അവസരവുമൊരുക്കാനാണ് ബവ്റിജസ് കോർപറേഷൻ്റെ തീരുമാനം. ക്യൂ ഇല്ലാതെ മദ്യം വിൽക്കാൻ ഇപ്പോഴുള്ള പ്രീമിയം ഷോപ്പുകൾക്കു പുറമേ തുടങ്ങുന്ന, ബവ്റിജസ് കോർപറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളിലാവും മദ്യകമ്പനികൾക്ക് ബ്രാൻഡ് ഡിസ്പ്ലേക്ക് അവസരം ഒരുങ്ങുന്നത്.
കൊച്ചിയിൽ രണ്ടും തൃശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ 2 മാസത്തിനകം തുടങ്ങാനാണ് പദ്ധതി. കോഴിക്കോട്ട് മാളിലും കൊച്ചിയിൽ മെട്രോ സ്റ്റേഷനിലുമാണ് ഷോപ്പ് തുടങ്ങുന്നത്. നിലവിൽ ബവ്കോയുടെ 285 ഷോപ്പുകളിൽ 162 എണ്ണം പ്രീമിയം എന്ന പേരിലുള്ള സെൽഫ് ഹെൽപ് ഷോപ്പുകളാണ്. 500 രൂപയ്ക്കു മുകളിലുള്ള മദ്യമാണ് ഇവിടെ വിൽപ്പന നടത്തുന്നത്. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ 900 രൂപയ്ക്കു മുകളിലുള്ള മദ്യം മാത്രമാകും വിൽക്കുക. പൂട്ടിപ്പോയ 68 എണ്ണം ഉൾപ്പെടെ 243 ഷോപ്പുകൾക്ക് വാടകക്കെട്ടിടം ലഭിക്കാത്ത സ്ഥിതി മാറി. ‘ബവ് സ്പേസ്’ പോർട്ടലിൽ 330 പേർ കെട്ടിടം വാടകയ്ക്കു നൽകാൻ സമ്മതമറിയിച്ചിട്ടുണ്ട്.
English Summary:
In a bizarre incident reported from Jharkhand, rats allegedly consumed 802 bottles of liquor by gnawing holes in the bottles. The incident came to light during a stock audit conducted as part of the Jharkhand government’s new liquor policy. The missing liquor was detected at a store that supplies alcohol to Baliyapur and Pradhankanta.