ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതി.Improvement in Sitaram Yechury’s health condition
പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. നിലവില്‍ ഡല്‍ഹി എയിംസിലാണ് യെച്ചൂരി ചികിത്സയിലുള്ളത്.
ഇന്നു പുലര്‍ച്ചെയോടെ സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്നാണ് ഇന്നു വെന്റിലേറ്ററിന്റെ സഹായം തേടിയത്.









