യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്; യുകെയിൽ ഡ്രൈവിംഗ് ലൈസൻസിൽ ഈ സുപ്രധാന മാറ്റങ്ങൾ നാളെമുതൽ പ്രാബല്യത്തിൽ; അറിഞ്ഞില്ലെങ്കിൽ 5000 പൗണ്ട് വരെ പിഴ വന്നേക്കാം:

യുകെയിൽ ഡ്രൈവിംഗ് ലൈസൻസിൽ സുപ്രധാന മാറ്റങ്ങൾ നാളെമുതൽ പ്രാബല്യത്തിൽ. ജൂണ്‍ 10 മുതല്‍ ആയിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തില്‍ വരിക. ഒരു സുപ്രധാന നിയമം എ സി ഓൺ ആക്കുന്നത് സംബന്ധിച്ചാണ്. ചൂട് കാലാവസ്ഥയുള്ളപ്പോള്‍, ഏ സി പ്രവര്‍ത്തിക്കാതെ കാര്‍ ഓടിക്കുന്നത് ഹൈവേ കോഡിന് എതിരാണെന്ന് വിദഗ്ധര്‍ പറയുന്നു.

യുകെയിൽ ചൂടുകാലത്ത് വാഹനമോടിക്കുമ്പോള്‍ എ സി ഉപയോഗിച്ചില്ലെങ്കില്‍ 100 പൗണ്ട് വരെ പോലീസിന് നേരിട്ട് പിഴ ഈടാക്കാവുന്നതാണ്. ഗുരുതരമായ സാഹചര്യങ്ങളില്‍ ഇത് 5000 പൗണ്ട് വരെ ഉയരാനും സാധ്യതയുണ്ട്.

വേനല്‍ക്കാലത്തിന്റെ ആരംഭമാണ് ഏറ്റവും അപകടം പിടിച്ച ദിനങ്ങൾ. അതുകൊണ്ടുതന്നെ കാറില്‍ വായുപ്രവാഹം ഉറപ്പാക്കേണ്ടതുണ്ട് എന്നതിനാല്‍, വേനല്‍ക്കാലങ്ങളില്‍ എ സി പ്രവര്‍ത്തിപ്പിക്കാത്തത് ഹൈവേ കോഡ് ലംഘിക്കുന്നതിന് തുല്യമാണെന്ന് അവര്‍ പറയുന്നു.

തെരുവുകളില്‍ മത്സരയോട്ടം നടത്തുന്നത് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് ഒരു ഇഞ്ചക്ഷന്‍ ഓര്‍ഡർ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ പ്രാബല്യത്തിൽ വരികയാണ്. പ്രധാന നഗരങ്ങളായ വോള്‍വര്‍ഹാംപ്ടണും, വാല്‍സാളും ഉള്‍പ്പടെ, ബ്ലാക്ക് കണ്‍ട്രി മേഖലയില്‍ ഇത് പൂര്‍ണ്ണമായും ബാധകമായിരിക്കും. വൈകിട്ട് 3 മണി മുതല്‍ 7 മണി വരെയായിരിക്കും ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടാവുക.

രണ്ടോ അതിലധികമോ വ്യക്തികള്‍ ഒത്തുകൂടി മത്സരയോട്ടം നടത്തുന്നതും, അതുപോലെ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗം കുറ്റകരമായി കണക്കാക്കും. അറസ്റ്റ് വാറന്റിനുള്ള അധികാരവും ഈ ഇഞ്ചക്ഷന്‍ നല്‍കുന്നു.അതായത്, നിയമം ലംഘിച്ചതായി ബോദ്ധ്യപ്പെട്ടാല്‍ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കാന്‍ കഴിയും

മറ്റു സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ:

കാറ്റഗറി ബി കാര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനിമുതല്‍ 4,250 കിലോ വരെ അംഗീകൃത ഭാരമുള്ള ഇലക്ട്രിക് അല്ലെങ്കില്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയും.

പരമ്പരാഗത പെട്രോള്‍ – ഡീസല്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഭാര പരിധി 3500 കിലോഗ്രാം ആണ്.

പുതിയ നിയമം അനുസരിച്ച്, നിലവിലെ ലൈസന്‍സ് ഉപയോഗിച്ച് തന്നെ ആളുകള്‍ക്ക് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയും.

8 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എസ് യു വി കള്‍, വാനുകള്‍, ചെറിയ ട്രക്കുകള്‍ എന്നിവയൊക്കെ, ഇലക്ട്രിക്കോ, ഹൈഡ്രജന്‍ ഇന്ധനത്തിലോ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍, നിലവിലെ ലൈസന്‍സ് ഉപയോഗിച്ച് തന്നെ ഓടിക്കാന്‍ സാധിക്കുന്നതാണ്.

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്ത മിനി ബസ്സുകള്‍ ഇതില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഭാര പരിധി 5000 കിലോഗ്രാമായി ഉയര്‍ത്തേണ്ടി വരും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

Related Articles

Popular Categories

spot_imgspot_img