സംസ്ഥാനത്ത് മഴ കനക്കും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

വടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 14 -18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ആഗസ്റ്റ് 14 മുതൽ 16 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള തീരത്ത് ഈ മാസം 16 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

കശ്മീരിൽ മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം;15 മരണം… വീഡിയോ കാണാം

ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ വൻനാശനഷ്ടം. പത്തിലധികം ആളുകൾ മരിച്ചതായി സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കശ്മീരിലെ ചോസ്തി മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.

മേഘവിസ്‌ഫോടനം ഉണ്ടായതിനെത്തുടർന്ന് സൈന്യം, സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF), പോലീസ് എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

തീർഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. കിഷ്ത്വാറിലെ പ്രശസ്തമായ ചണ്ഡി മാതാ മച്ചൈൽ യാത്രയുടെ ആരംഭ കേന്ദ്രം ചോസ്തിയിലാണ്, അപകടം നടന്നതും ഇവിടെ തന്നെയാണ്.

“മച്ചൈൽ മാതാ യാത്രയുടെ ആരംഭ സ്ഥലമായ ചോസ്തിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു,” എന്ന് ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ്മ അറിയിച്ചു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ച്, “വൻ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാവുന്ന മേഘവിസ്‌ഫോടനത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചു.

രക്ഷാസംഘങ്ങൾ സ്ഥലത്ത് എത്തി, നഷ്ടവിലയിരുത്തലും മെഡിക്കൽ സഹായവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബാധിതർക്കാവശ്യമായ എല്ലാ സഹായവും നൽകും,” എന്നും ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ്മ പറഞ്ഞു.

ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തന്റെ അനുശോചനം രേഖപ്പെടുത്തി: “മേഘവിസ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ പൊലീസ്, സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.”

Summary: The India Meteorological Department (IMD) has issued a warning of heavy rainfall in the state. Isolated extremely heavy rain is expected. A yellow alert has been declared today in nine districts.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

Related Articles

Popular Categories

spot_imgspot_img