ആദ്യം ചുണ്ടിന്റെ നിറം മാറി, പിന്നാലെ ഛര്‍ദി; തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം; 9 വയസുകാരി ആശുപത്രിയിൽ

കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്നും വാങ്ങിയ ഉപ്പിലിട്ട മാങ്ങ കഴിച്ച ഒൻപതു വയസുകാരിയ്ക്ക് ദേഹാസ്വാസ്ഥ്യം. എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് അഷ്റഫിന്‍റെ മകള്‍ ഫാത്തിമക്ക് ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.(Illness after eating salted mango from shop; 9-year-old girl in hospital)

സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം തട്ടുകട അടപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചതിന് പിന്നാലെയാണ് കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം ചുണ്ടിന്‍റെ നിറം മാറി. വീട്ടിലെത്തിയതോടെ ഛര്‍ദിയും തുടങ്ങി. കുട്ടി അവശ നിലയിലായതോടെ എളേറ്റില്‍ വട്ടോളി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് മുഹമ്മദ് അഷ്റഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടപടി തുടങ്ങി. തട്ടുകട താത്കാലികമായി അടപ്പിച്ചു. ഇവിടത്തെ ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ലൈസന്‍സ് എടുത്ത ആളിന് പകരം ഇതര സംസ്ഥാന തൊഴിലാളികളാണ് തട്ടുകട നടത്തിയിരുന്നതെന്ന് കോര്‍പ്പറേഷന്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് നിയമവിരുദ്ധമായതിനാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

Related Articles

Popular Categories

spot_imgspot_img