web analytics

ഇടുക്കിയിൽ അനധികൃത പാറ ഖനനം: സബ് കളക്ടര്‍ നേരിട്ടെത്തി തടഞ്ഞു

ഇടുക്കിയിൽ അനധികൃത പാറ ഖനനം: സബ് കളക്ടര്‍ നേരിട്ടെത്തി തടഞ്ഞു

ഉപ്പുതോടില്‍ വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നടത്തിവന്ന വന്‍തോതിലുള്ള അനധികൃത പാറ ഖനനം ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് നേരിട്ടെത്തി തടഞ്ഞു.

ഖനനത്തിന് ഉപയോഗിച്ച ട്രാക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. മരിയാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത വാഹനങ്ങള്‍.

സ്ഥലത്ത് പാറ ഖനനം നടത്തുന്നത് തടഞ്ഞുകൊണ്ട് വില്ലേജ് ഓഫീസര്‍ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് ലംഘിച്ച് ഖനനം തുടരുകയായിരുന്നു.

വന്‍തോതില്‍ മണ്ണ് നീക്കം ചെയ്യുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാറ പൊട്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

ജനവാസ മേഖലയില്‍ യാതൊരുവിധ മുന്‍കരുതലുമില്ലാതെയാണ് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചതെന്നും പരിശോധനയില്‍ തെളിഞ്ഞു.

സംഭവസ്ഥലത്ത് സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ മേല്‍നടപടികള്‍ക്കായി പോലീസിന് കൈമാറും.

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിനും, അനധികൃതമായി സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ച് പാറ ഖനനം നടത്തിയതിനും ഉടമയ്ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍ നിര്‍ദേശം നല്‍കി.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ...

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ

മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്താൻ സഹായിച്ചത് ട്രാഫിക് ചെല്ലാൻ; കള്ളൻ കുടുങ്ങിയത് ഇങ്ങനെ ഹൈദരാബാദ്:...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ...

Related Articles

Popular Categories

spot_imgspot_img