web analytics

ടോട്ടൽ ലോസ് വണ്ടികൾ തട്ടിക്കൂട്ടി പുത്തൻ പോലെയാക്കും; മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നത്; ആരുവിചാരിച്ചാലും തടയാൻ പറ്റാത്ത മാഫിയ

ടോട്ടൽ ലോസ് വണ്ടികൾ തട്ടിക്കൂട്ടി പുത്തൻ പോലെയാക്കും; മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നത്; ആരുവിചാരിച്ചാലും തടയാൻ പറ്റാത്ത മാഫിയ

തിരുവനന്തപുരം: അപകടത്തിൽ പൂർണമായി തകരുന്ന വാഹനങ്ങളെ അറ്റകുറ്റപ്പണി നടത്തി സെക്കൻഡ് ഹാൻഡ് വാഹനങ്ങളായി വിൽക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

ചില ഇൻഷ്വറൻസ് കമ്പനികളിലെ ജീവനക്കാരും ഇടനിലക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് സൂചന.

അപകടത്തിൽ നന്നാക്കാൻ കഴിയാത്ത വിധം തകർന്ന വാഹനങ്ങൾ ‘ടോട്ടൽ ലോസ്’ ആയി കണക്കാക്കി ഇൻഷ്വറൻസ് നഷ്ടപരിഹാരം അനുവദിക്കുമ്പോൾ അവയുടെ രജിസ്‌ട്രേഷൻ നിർബന്ധമായും റദ്ദാക്കണം എന്നതാണ് നിലവിലെ വ്യവസ്ഥ.

എന്നാൽ, പല കേസുകളിലും രജിസ്‌ട്രേഷൻ റദ്ദാക്കാതെ തന്നെ നഷ്ടപരിഹാരം അനുവദിക്കുകയും, തുടർന്ന് വാഹനങ്ങൾ ഇടനിലക്കാർ ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തി വീണ്ടും വിപണിയിലെത്തിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇൻഷ്വറൻസ് തുകയുടെ 75 ശതമാനത്തിലധികം അറ്റകുറ്റപ്പണിക്ക് വേണ്ടിവന്നാൽ വാഹനം ടോട്ടൽ ലോസ് ആയി കണക്കാക്കണം. അത്തരത്തിൽ മുഴുവൻ ഇൻഷ്വറൻസ് തുകയും നൽകുകയും വാഹനം ഇൻഷ്വറൻസ് കമ്പനി ഏറ്റെടുക്കുകയും വേണം.

എന്നാൽ രജിസ്‌ട്രേഷൻ റദ്ദാക്കിയാൽ വാഹനത്തിന് ആക്രിവില മാത്രമേ ലഭിക്കൂ എന്നതിനാൽ, ഉടമകളുമായി ധാരണയുണ്ടാക്കി രജിസ്‌ട്രേഷൻ നിലനിർത്തുന്ന രീതിയാണ് പലപ്പോഴും സ്വീകരിക്കുന്നത്. ഇതുവഴി അപകടവിവരം മറച്ചുവെച്ച് വാഹനങ്ങൾ വീണ്ടും വിൽക്കപ്പെടുന്നു.

2024-ൽ ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിറ്റി നൽകിയ നിർദ്ദേശങ്ങൾ ചില ഇൻഷ്വറൻസ് കമ്പനികൾ പാലിക്കുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

അപകടത്തിൽ തകർന്ന സ്വകാര്യവാഹനങ്ങൾ വീണ്ടും ഉപയോഗിക്കണമെങ്കിൽ നിർബന്ധമായും പൊളിക്കണം എന്ന വ്യവസ്ഥ മോട്ടോർ വാഹന നിയമത്തിൽ ഇല്ലെന്നതാണ് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത്.

അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഉപേക്ഷിക്കുമ്പോൾ ഉടമകൾ സ്വമേധയാ രജിസ്‌ട്രേഷൻ റദ്ദാക്കി കൈമാറിയാൽ ഇത്തരം തട്ടിപ്പുകൾ തടയാൻ സാധിക്കുമെന്നും, അതിന്റെ പേരിൽ ഇൻഷ്വറൻസ് തുക കുറയ്ക്കാൻ കമ്പനികൾക്ക് നിയമപരമായി കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

English Summary

Authorities have uncovered a racket in Kerala where severely accident-damaged vehicles declared as total loss are illegally repaired and sold as second-hand vehicles. The scam allegedly involves insurance company staff and middlemen, who bypass mandatory registration cancellation. Legal loopholes in vehicle scrapping rules are being exploited, raising serious road safety concerns.

Illegal resale of accident-totalled vehicles exposed in Kerala

Kerala, Motor Vehicles Department, Insurance Scam, Total Loss Vehicles, Road Safety, Second Hand Vehicles, Registration Fraud

spot_imgspot_img
spot_imgspot_img

Latest news

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

Other news

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം കോഴിക്കോട്: ഇറക്കം...

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ദാരുണാന്ത്യം

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ദാരുണാന്ത്യം പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന്...

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ സിയം റീപ്പ്...

സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ; മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നു

സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ; മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നു കോട്ടയം: വൈക്കം തലയാഴം...

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്, വൈറലായി വിവാഹം

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്,...

Related Articles

Popular Categories

spot_imgspot_img