ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടികൂടിയത്
പത്തനംതിട്ട: ആഡംബര കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റ്. പത്തനംതിട്ട വള്ളക്കടവ് കുമ്പനാട് റോഡിലാണ് സംഭവം. കാർ എംവിഡി കസ്റ്റഡിയിലെടുത്തു.(Illegal practice performance in a moving car MVD seizes luxury car)
ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാവിലെ റോഡിൽ നല്ല തിരക്കുള്ള സമയത്താണ് സംഭവം. ഡോറിലൂടെ പുറത്തേക്കിരുന്ന് ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. യാത്രക്കാരിൽ നിന്ന് പിഴയും ഈടാക്കും.
രണ്ട് പേരെയും നല്ല നടപ്പിനായി എടപ്പാളിലുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കുമെന്നും എം വി ഡി അറിയിച്ചിട്ടുണ്ട്. ഒരാൾ പത്തനംതിട്ട കുമ്പഴ സ്വദേശിയും മറ്റൊരാൾ തിരുവല്ല മഞ്ഞാടി സ്വദേശിയുമാണ്. ഇരുവരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി അറിയിച്ചു.