web analytics

പരേതർ വാങ്ങിയത് ലക്ഷങ്ങളുടെ പെൻഷൻ; തിരിച്ചുപിടിക്കാൻ ഒരുങ്ങി കോർപ്പറേഷൻ; വെട്ടിലായത് പെൻഷൻ കാത്തിരിക്കുന്ന പാവങ്ങളും

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ‘പരേതർ’ ഇതുവരെ കൈപ്പറ്റിയ സാമൂഹിക പെൻഷൻ തുക 7,48,200 രൂപ. വാര്‍ധക്യകാല പെന്‍ഷന്‍ ഇനത്തില്‍ മാത്രം പരേതര്‍ 6,61,000 രൂപ വാങ്ങിയിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ‘പരേത’ വാങ്ങിയ വിധവാ പെൻഷൻ 41,200 രൂപയുമാണ്.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 39,600 രൂപ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ളത് 1,600 രൂപ, ഭിന്നശേഷിക്കാര്‍ക്കുള്ളത് 4,800 രൂപ തുടങ്ങിയവയും പെൻഷൻ നല്‍കിയിട്ടുണ്ട്. 2022-23 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍തുക തിരിച്ച് പിടിച്ച് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

പെൻഷന് അർഹതയുള്ളവർ മരിച്ച മാസം വരെയുള്ള കുടിശ്ശിക മാത്രമേ അവകാശികള്‍ക്ക് നല്‍കാന്‍ വ്യവസ്ഥയുള്ളൂവെങ്കിലും മരണത്തിനുശേഷം പെന്‍ഷന്‍ നല്‍കിയത് അനധികൃതമാണ്. പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ മരിച്ച വിവരം യഥാസമയം ഡേറ്റാ ബേസില്‍നിന്ന് ഒഴിവാക്കാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് യഥാസമയം ഉറപ്പാക്കാത്തതിനാല്‍ അത്തരത്തില്‍ കൈമാറാന്‍ നീക്കിവെച്ച 24,79,000 രൂപ ഓഡിറ്റില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.

 

Read Also: ഇനി കേരളത്തിന് ഒരേ ഒരു ഡിവിഷൻ മാത്രമാകുമോ? പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മന്ത്രിയും യാത്രക്കാരും; പാലക്കാട് ഡിവിഷൻ ഇല്ലാതായാൽ എന്തു സംഭവിക്കും

Read Also: ഇനി ഇപ്പോ ആരൊക്കെ വിചാരിച്ചാലും സഞ്ജുവിനേയും കൂട്ടരേയും പുറത്താക്കാനാവില്ല; സെമി കളിച്ചിരിക്കും; ഇനി 7 മത്സരങ്ങൾ മാത്രം, 7 ടീമിനും സാധ്യത; മികച്ച നെറ്റ് റൺറേറ്റുള്ളവർ രക്ഷപ്പെടും

Read Also: നേരിയ ആശ്വാസം…സ്വര്‍ണ്ണ വില ഇടിയാന്‍ തുടങ്ങി; ഇന്നത്തെ വില അറിയാം

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

Related Articles

Popular Categories

spot_imgspot_img