ബെംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. സെയിലിനൊപ്പം അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ ഉൾപ്പെടെയുള്ള ആറു പേർക്കെതിരെയുമാണ് കോടതി ശിക്ഷ വിധിച്ചത്.(Illegal iron ore smuggling case; Karwar MLA Satish Krishna years jail sentence for 7 years)
ഏഴ് പ്രതികളിൽ നിന്നുമായി 44 കോടി രൂപ ഖജനാവിലേക്ക് കണ്ട് കെട്ടണമെന്നും ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി വിധിച്ചു. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മലയാളികൾക്കും സുപരിചിതനാണ്.
കേസിൽ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി സെയിലിനെ കുറ്റക്കാരനെന്ന് വിധിച്ചത്. പിന്നാലെ സിബിഐ സെയിലിനെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 – 2008 കാലയളവിൽ കാർവാറിലെ ബെലകെരി തുറമുഖം വഴി, ബെല്ലാരിയിൽ നിന്ന് കൊണ്ട് വന്ന പതിനൊന്നായിരം മെട്രിക് ടണ്ണോളം ഇരുമ്പയിര് അനധികൃതമായി വിദേശകാര്യങ്ങളിലേക്ക് കടത്തിയെന്നാണ് കേസ്.