web analytics

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു

ന്യൂസ് 4 മീഡിയ സബ് എഡിറ്റർ മനു വിൻസൻ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ

ഐ.എഫ്‌.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർകിം​ഗ് ജേർണലിസ്റ്റ് (ഐ.എഫ്‌.ഡബ്ല്യൂ.ജെ – കെ) സംസ്ഥാന കമ്മിറ്റി പുന:സംഘടന യോഗം നടന്നു.

യോഗത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നടന്ന യോഗത്തിലാണ് പുതുക്കിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പത്ര-ദൃശ്യ-ഓൺലൈൻ മേഖലകളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ ഏകോപിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.

ഐ.എഫ്‌.ഡബ്ല്യൂ.ജെയുടെ സംസ്ഥാന പ്രസിഡന്റായി എ.പി. ജിനൻ (തിരുവനന്തപുരം) തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി പോളി വടക്കൻ (എറണാകുളം) ചുമതലയേറ്റു.

സുമേഷ് കൃഷ്ണൻ (തിരുവനന്തപുരം), രാജൻ പൊഴിയൂർ (തിരുവനന്തപുരം), അബുബക്കർ (തിരുവനന്തപുരം) എന്നിവർ സെക്രട്ടറിമാരായും സ്ഥാനമേറ്റു.

വൈസ് പ്രസിഡന്റുമാരായി അനീഷ് ലാലാജി (തിരുവനന്തപുരം), തെക്കൻസ്റ്റാർ ബാദുഷ (തിരുവനന്തപുരം), മൊഹ് മൂബ (തൃശൂർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ട്രഷററായി ശ്രീലക്ഷ്മി ശരണും (തിരുവനന്തപുരം) ചുമതലയേറ്റു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

ഷീബാ സൂര്യ, പി.എം. ഷാജി, ബൈസി, അനിൽ രാഘവൻ, സുനിൽദത്ത് സുകുമാരൻ, വിപിൻ (മലപ്പുറം), മനു വിന്സെൻ്റ് (കോട്ടയം), സജി (കൊല്ലം), ഇൻഷാദ് (കൊല്ലം), സജാത് സഹീർ (തിരുവനന്തപുരം), സരിജ സ്റ്റീഫൻസൺ, സജീവ് ഗോപാലൻ.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുക.

തൊഴിൽ സുരക്ഷ, സാമൂഹിക ക്ഷേമം, നവ മാധ്യമ പരിശീലനങ്ങൾ, സാംസ്‌കാരിക-സാമൂഹിക ഇടപെടലുകൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

സംഘടനയുടെ പുതിയ നേതൃത്വസംഘം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂണിറ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും, പ്രവർത്തകരുടെ ആവശ്യങ്ങൾ നേരിട്ട് വിലയിരുത്താനായി ജില്ലാതല യോഗങ്ങൾ ക്രമീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

തിരുവനന്തപുരം പേട്ട റെയിൽവേസ്റ്റേഷന് സമീപമുള്ള യംഗ്സ്റ്റേഴ്സ് ക്ളബ് ഹാളിലായിരുന്നു സ്പെഷ്യൽ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചത്. രാവിലെ 10 മുതൽ നടന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ എ.അബൂബക്കർ സ്വാഗതം പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീലക്ഷ്മി ശരൺ.(വനിതാ കൺവീനർ) പോളി വടക്കൻ(എക്സി.അംഗം) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഷീബാ സൂര്യ റിപ്പോർട്ട് അവതരിപ്പിച്ചു.

10000 രൂപയുടെ പരസ്പര സഹായ പദ്ധതി പ്രഖ്യാപനവും കൂടുതൽ അംഗങ്ങളെ ചേർക്കുന്ന മെമ്പർഷിപ്പ് കാംപയിനും ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

സംഘടനയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ഒക്ടോബർ ആദ്യ വാരം നടക്കും. നിയുക്ത സംസ്ഥാന ട്രഷറർ ശ്രീലക്ഷ്മി നന്ദി പറഞ്ഞു.

Summary: The Indian Federation of Working Journalists (IFWJ-K) Kerala State Committee has been reconstituted. New state office bearers and executive committee members were elected at the reorganization meeting.

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം കൊച്ചി: എഎഫ്സി...

ആകാശ് മിശ്രയുടെ മിന്നൽ ഷോട്ട്! ഹോങ്കോങിനെ കാഴ്ചക്കാരാക്കി ഇന്ത്യയുടെ രണ്ടാം ഗോൾ…. സ്റ്റേഡിയം ആവേശക്കടലിൽ!

ആകാശ് മിശ്രയുടെ മിന്നൽ ഷോട്ട്! ഹോങ്കോങിനെ കാഴ്ചക്കാരാക്കി ഇന്ത്യയുടെ രണ്ടാം ഗോൾ…....

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ;...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

പണത്തിനായി സ്വന്തം ഭാര്യയെ 120 പുരുഷന്മാർക്ക് വിറ്റു; സമാനതകളില്ലാത്ത ക്രൂരതയ്ക്ക് 62-കാരന് കോടതിയുടെ കനത്ത ശിക്ഷ

പണത്തിനായി സ്വന്തം ഭാര്യയെ 120 പുരുഷന്മാർക്ക് വിറ്റു; 62-കാരന് കോടതിയുടെ കനത്ത...

Related Articles

Popular Categories

spot_imgspot_img