തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് നേരിയ മഴ പെയ്യും. 8 മണിക്ക് ഇറങ്ങിയ പുതിയ മഴ മുന്നറിയിപ്പ് പ്രകാരം മധ്യ-വടക്കൻ കേരളത്തിലെ 5 ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴ പെയ്യുമെന്നാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.ഇന്ന് രാത്രി തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read Also:ഫോൺ കോളും വാട്സാപ്പ് സന്ദേശങ്ങളും അതിരുവിട്ടു; വനിതാ സബ് കലക്ടറുടെ പരാതിയിൽ ക്ലർക്കിന് സസ്പെൻഷൻ