മൊബൈൽ ഉപയോക്താക്കൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ വിജ്ഞാപനം പുറത്തിറക്കി. ടെലികോം സേവനങ്ങൾ തടസപ്പെട്ടാൽ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.If you cut the phone while making a call, you will get compensation
ഉപയോക്താക്കൾക്ക് 24 മണിക്കൂറിൽ കൂടുതൽ നേരം സേവനം തടസപ്പെട്ടാൽ നഷ്ടപരിഹാരം നൽകേണ്ടി വരും. ഗുണനിലവാര മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഒടുക്കേണ്ട നഷ്ടപരിഹാരം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തി. പത്തുലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുക. പോസ്റ്റ് പെയ്ഡ് ഉപയോക്താവിന് ഒരു ദിവസത്തെ സേവനം തടസപ്പെട്ടാൽ ആ ദിവസത്തെ തുക ബില്ലിൽ കുറവു ചെയ്ത് കൊടുക്കണം.
ഒക്ടോബർ ഒന്നിനാണ് പോസ്റ്റ് പെയ്ഡ് വിഭാഗത്തിൽ ഈ സേവനം ലഭ്യമാകുക. പ്രീപെയ്ഡ് ഉപയോക്താവിന് അടുത്ത ഏപ്രിൽ മുതലാണ് ഇത് ലഭ്യമാവുക. ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാൽ അക്കാര്യം ട്രായ് അധികൃതരെ കമ്പനികൾ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയിൽ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ മാത്രമാണ് ആനുകൂല്യം ലഭിക്കുക.
പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് സേവനം നഷ്ടപ്പെടുന്നതെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. പ്രകൃതി ദുരന്ത സമയങ്ങളിൽ ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന് ട്രായിയുടെ വ്യവസ്ഥയിൽ പറയുന്നു. പുതിയ വ്യവസ്ഥകൾ ഉപയോക്താക്കൾക്ക് കൂടുതൽ സന്തോഷം പകരുന്നതാണ്.