web analytics

വാഹനം വിറ്റിട്ടും ആർ.സി.പേര് മാറ്റിയില്ലേ ? കേസുകളിൽ ഉടമ ഒന്നാം പ്രതിയാകും ! പേര് മാറ്റിയില്ലേൽ എന്താണ് പരിഹാരം ? അറിയാം…..

വാഹന വിൽപ്പന നടന്ന് 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണം. പിന്നീട് ഉടമസ്ഥാവകാശം കൈമാറാനുള്ള ഫീസും അടയ്ക്കണം. ഇല്ലെങ്കിൽ പിന്നീട് വാഹനവുമായി ബന്ധപ്പെട്ട കേസുകളിൽ ഒന്നാം പ്രതി ആർ.സി. ഓണർ ആയിരിക്കും. If vehicle is sold but RC name is not changed.

ഇനി വാഹനം വാങ്ങിയയാൾ പേരുമാറാൻ കൂട്ടാക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും. പരിഹാരങ്ങൾ അറിയാം. വാഹനം വാങ്ങിയവരെ അറിയാമെങ്കിൽ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാൻ സഹകരിക്കാൻ ആവശ്യപ്പെടുക. തുടർന്ന് പോലീസിൽ പരാതിപ്പെടുക, വക്കീൽ നോട്ടിസ് അയക്കുക, അതിനു ശേഷം ആർ.ടി. ഓഫീസിൽ പറഞ്ഞു വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യിക്കുക, കേസുമായി മുന്നോട്ടു പോകുക.

ഇനിവാഹനം വാങ്ങിയവരെ അറിയില്ലെങ്കിലോ…?

പിഴയടക്കാൻ ഇ-ചെല്ലാൻ ഒരു ഉദ്യോഗസ്ഥൻ നേരിട്ട് വണ്ടി നിർത്തിച്ചു എഴുതിയതാണെങ്കിൽ ഓടിച്ച ആളുടെ ഫോൺ നമ്പർ ആ ചലാനിൽ തന്നെ ഉണ്ടാകും അതുവഴി നിലവിൽ വാഹനം കൈവശം വച്ചിരിയ്ക്കുന്ന വ്യക്തിയെ ബന്ധപ്പെടാം. ആർ.ടി.ഒ. ഓഫീസുമായി ബന്ധപ്പെട്ടു, പുതിയ ആൾ ഇൻഷുറൻസ് പുതുക്കുകയോ, പുക സർട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. അവിടെ നിന്ന് കോൺടാക്ട് ഫോൺ നമ്പർ വാങ്ങാം, പോലിസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കുക, മേൽ വിവരം ആർ.ടി.ഒ. ഓഫീസിൽ അറിയിച്ചു വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.

പരിവാഹൻ സൈറ്റിൽ താങ്കളുടെ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകൻ ആ വാഹനം പരിശോധിക്കുന്നു എങ്കിൽ മേൽ ബ്ലാക്ക് ലിസ്റ്റ് കണ്ടു, അതിൽ പറഞ്ഞ നമ്പറിൽ നിങ്ങളെ വിളിക്കും. അത് വരെ ക്ഷമിക്കുക.


അല്ലെങ്കിൽ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് തന്നെ കണ്ടെത്താൻ ശ്രമിക്കാം. 15 വർഷം കഴിഞ്ഞ വാഹനമാണ് വിൽക്കുന്നതെങ്കിൽ വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ സത്യവാങ്ങ്മൂലവും നൽകണം.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

Related Articles

Popular Categories

spot_imgspot_img