കൊളസ്‌ട്രോൾ കൂടുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് പൊതുവായി അറിവുള്ള കാര്യമാണ്. എന്നാൽ കൊളസ്‌ട്രോൾ വർധിക്കുന്നതുമൂലം ഹാർട്ട് അറ്റാക്ക് കൂടാതെ പലവിധ രോഗങ്ങൾ പിടിപെടാം.If cholesterol is high, these diseases including sexual problems will follow.
അതിലൊന്നാണ് പെരിഫെറൽ വാസ്‌കുലാർ ഡിസീസ്. ഹൃദയ ധമനികളിൽ കൊഴുപ്പ് അടിയുന്നത് പോലെ കൈകാലുകളിലെ രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന രോഗമാണിത്. ഇടവിട്ട് കാലുകളിലെ പേശികളിൽ അനുഭവപ്പെടുന്ന വേദനയാണ് രോഗ ലക്ഷണം .നടക്കുമ്പോഴാണ് ഇങ്ങനെ വേദനയുണ്ടാകുക.
ലൈംഗിക ജീവിതത്തെയും കൊളസ്‌ട്രോൾ ബാധിക്കാം. രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നത് ലിംഗത്തിലെ രക്തമൊഴുക്കിന് തടസം സൃഷ്ടിക്കും.
ഇത് പുരുഷൻമാരിൽ ലൈംഗിക പ്രശ്‌നങ്ങൾക്കും ഉദ്ധാരണക്കുറവിനും വഴിവെക്കും. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ യൂറോളജിസ്റ്റിന്റെ സേവനവും തേടേണ്ടി വരും.
അമിത അളവിൽ കരളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവറിന് കാരണമാകും. ഇത് കരളിന് നീർക്കെട്ട് ഉണ്ടാക്കുന്നതിലേക്കും ലിവർ സിറോസിസിലേയ്ക്കും നയിക്കാം.
കൊളസ്‌ട്രോൾ അളവ് വർധിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെയും പ്രതികൂലമായി ബാധിക്കും. ഇത് സ്‌ട്രോക്കിന് കാരണമാകും.
കെളസ്‌ട്രോൾ ഉണ്ടെന്ന് തെളിഞ്ഞാൽ ഉടൻ തന്നെ വിദഗദ്ധരുടെ സേവനം തേടണം. കൊളസ്‌ട്രോൾ ഉണ്ടെന്നറിഞ്ഞാൽ രോഗികൾ മുട്ട ഒഴിവാക്കാറുണ്ട് എന്നാൽ ആഴ്ച്ചയിൽ മൂന്ന് മുട്ട വരെ കൊളസ്‌ട്രോൾ രോഗിക്ക് കഴിക്കാം.
കൊളസ്‌ട്രോൾ ഉയർന്നാൽ മഞ്ഞക്കരു ഒഴിവാക്കണം. റെഡ്മീറ്റ് കൊഴുപ്പ് നീക്കി എണ്ണയിൽ വറുക്കാതെ വേണം ഉപയോഗിക്കാൻ വ്യായാമത്തിലൂടെ കൊളസ്‌ട്രോളും കൊഴുപ്പ് ഘടകമായ ട്രൈഗ്ലിസറൈഡും കുറയ്ക്കാം.
മറ്റുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ കൊളസ്‌ട്രോൾ വർധിച്ചാൽ ഉടനെ മരുന്ന് കഴിച്ചു തുടങ്ങേണ്ട. വ്യായാമത്തിലൂടെ മാറ്റാൻ ശ്രമിച്ചിട്ടും മൂന്നു മാസത്തിനുള്ളിൽ കഴിഞ്ഞില്ലേൽ വിദഗ്ദ്ധ ചികിത്സ തേടണം.