web analytics

വെളിച്ചെണ്ണ സംസ്‌കരണം ഹിറ്റ് ; ഇടുക്കിയിൽ കാട്ടുപന്നി ശല്യം കുറയുന്നു

വെളിച്ചെണ്ണ സംസ്‌കരണം ഹിറ്റ് ; ഇടുക്കിയിൽ കാട്ടുപന്നി ശല്യം കുറയുന്നു

കൃഷിയിടത്തിലും നാട്ടിലും ഇറങ്ങുന്ന കാട്ടുപന്നികളെ പഞ്ചായത്ത് ഏർപ്പെടുത്തുന്ന എം.പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ വകവരുത്തുന്നുണ്ടെങ്കിലും കാട്ടുപന്നിയാക്രമണത്തിന് കുറവുണ്ടായിരുന്നില്ല. വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ വനം വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണെണ്ണയൊഴിച്ച് സംസ്‌കരിക്കുകയായിരുന്നു പതിവ്.

എം.പാനൽ ഷൂട്ടർമാർക്ക് സമയത്ത് പണം ലഭിക്കാത്തതും ഷൂട്ടർമാരുടെ കുറവുമെല്ലാം കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് തടസമായി നിന്നു.

എന്നാൽ വെടിവെച്ചു കൊന്ന കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ചാണോ വെളിച്ചെണ്ണ ഓഴിച്ചാണോ സംസ്‌കരിക്കുന്നതെന്ന് അന്വേഷിക്കാൻ വനം വകുപ്പ് പോകേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വേട്ടയ്ക്ക് ഊർജം പകർന്നു.

പ്രതിഫലം ഒന്നും ലഭിച്ചില്ലെങ്കിലും കാട്ടുപന്നികളുടെ ഇറച്ചി കൈക്കലാക്കാം എന്നത് വേട്ടയ്ക്ക് ഏറെ ആവേശമാണ് പകർന്നത്.

നാട്ടിലും കൃഷിയിടത്തിലും ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചാൽ മുൻപ് ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയായിരുന്നു എങ്കിൽ ഇപ്പോൾ ഏറെ പ്രയോജനം ചെയ്യുമെന്ന അവസ്ഥയുണ്ടായി.

ഇതോടെ കൃഷിയിടത്തിലെ കാട്ടുപന്നി ആക്രമണങ്ങൾക്ക് വലിയ കുറവാണ് ഉണ്ടായത്. കൃഷിയിടങ്ങളിൽ ഇലക്ട്രിക് ഫെൻസിങ്ങ് ഉപയോഗിച്ച് കാട്ടുപന്നികളെ കർഷകർ പിടികൂടുന്ന സാഹചര്യവും നിലവിലുണ്ട്.

എന്നാൽ കൃഷിയിടത്തിലിറങ്ങുന്ന മനുഷ്യർക്കും ഇത് അപകടമുണ്ടാക്കാൻ സാധ്യതയേറെയാണ്. വീപ്പയിൽ വെള്ളം നിറച്ച് വാരിക്കുഴി ഒരുക്കുന്നതും ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ പതിവാണ്. അനധികൃതമായി വന്യമൃഗങ്ങളെ പിടികൂടുന്നതിനെതിരേ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്യാറുമുണ്ട്.

മനുഷ്യ വന്യജീവി സംഘർഷം വനമേഖലയ്ക്ക് പിന്നാലെ നാട്ടിൻപുറങ്ങളിലും പ്രതിസന്ധിയായതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന തീവ്രയത്നത്തിന് വനം വകുപ്പും സർക്കാരും ചേർന്ന് പദ്ധതി തയാറാക്കുന്നുണ്ട്.

കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ ‘ എന്ന പേരിലാണ് പദ്ധതി നടപ്പാകുക. പദ്ധതിയിലൂടെ നാട്ടിലുള്ള മുഴുവൻ കാട്ടുപന്നികളേയും ഉന്മൂലനം ചെയ്യും. കാട്ടുപന്നികൾ താവളമാക്കിയ കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വെട്ടിത്തെളിക്കും .

നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലും. കൂട്ടായ്മകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാകും പന്നികളെ കൊന്നൊടുക്കൽ. കിടങ്ങുകളും , കെണികളും തീർത്തും പന്നികളെ കൊന്നൊടുക്കും.

കാട്ടുപന്നികളെ വെടി വെക്കുന്നതിനുള്ള സങ്കീർണതകളും ഒഴിവാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം വനം വകുപ്പിന്റെ വെബ്സൈറ്റിൽ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ജനങ്ങൾക്കും അറിയിക്കാം.

ഒറ്റവർഷംകൊണ്ട് മുഴുവൻ കാട്ടുപന്നികളേയും കൊന്നു തീർക്കും; പുതിയ പദ്ധതിയിങ്ങനെ…

മനുഷ്യ വന്യജീവി സംഘർഷം വനമേഖലയ്ക്ക് പിന്നാലെ നാട്ടിൻപുറങ്ങളിലും പ്രതിസന്ധിയായതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന തീവ്രയത്‌നത്തിന് വനം വകുപ്പും സർക്കാരും.

കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ ‘ എന്ന പേരിലാണ് പദ്ധതി നടപ്പാകുക. പദ്ധതിയിലൂടെ നാട്ടിലുള്ള മുഴുവൻ കാട്ടുപന്നികളേയും ഉന്മൂലനം ചെയ്യും.

കാട്ടുപന്നികൾ താവളമാക്കിയ കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വെട്ടിത്തെളിക്കും . നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലും.

കൂട്ടായ്മകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാകും പന്നികളെ കൊന്നൊടുക്കൽ. കിടങ്ങുകളും , കെണികളും തീർത്തും പന്നികളെ കൊന്നൊടുക്കും.

കാട്ടുപന്നികളെ വെടി വെക്കുന്നതിനുള്ള സങ്കീർണതകളും ഒഴിവാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം വനം വകുപ്പിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ജനങ്ങൾക്കും അറിയിക്കാം

ENGLISH SUMMARY:

Kerala govt launches ‘Mission’ to eradicate wild boars in Idukki; mass hunting, traps, and community support planned for human-wildlife conflict relief.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

Related Articles

Popular Categories

spot_imgspot_img