കാര്യം ആവിയിലുണ്ടാക്കുന്നതാണ്, എന്നാലും ഇഡലി ഇങ്ങനെ ഉണ്ടാക്കിയാൽ കാൻസർ വരും; ഹോട്ടലുകരുടെ ഈ എളുപ്പപ്പണി ആളുകളെ കൊല്ലുമോ?

ബംഗളൂരു: ആവിയിൽ വേവിച്ച് എടുക്കുന്നതുകൊണ്ട്  വളരെ നല്ല ഭക്ഷണമായാണ് ഇഡ്ഡലിയെ കണക്കാക്കുന്നത്. 

എന്നാൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാകുന്നത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരെ ഇടവരുത്തുന്നു. അടുത്തിടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കിയ ഹോട്ടലുകൾക്കെതിരെ കടുത്ത നടപടിയാണ് കർണാടക സർക്കാ‌‌ർ എടുത്തത്പ്ലാ

പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ഉയർന്ന ചൂടിൽ ഇഡ്ഡലി വേവിക്കുമ്പോൾ പുറത്തുവരുന്ന ദോഷകരമായ രാസവസ്തുക്കൾ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ട്.

പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡ്ഡലികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചപ്പോൾ അവ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഈ ഇഡ്ഡലികളിൽ കാർസിനോജെനിക് പോലുള്ള ക്യാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു.

ഇഡ്ഡലി ഉണ്ടാകുമ്പോൾ ഇത്തരത്തിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചാൽ  വിഷരാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നതിന് കാരണമാകും. പല പ്ലാസ്റ്റിക് ഷീറ്റുകളിലും ബിസ്‌ഫെനോൾ എ (ബിപിഎ)​,​ ഫെഥാറേറ്റുകൾ മറ്റ് എൻഡോക്രെെൻ (രാസവസ്തുക്കൾ)​ എന്നിവ ചേർന്നിട്ടുണ്ട്. 

ഇത് ചൂടാക്കുമ്പോൾ ഭക്ഷണത്തിൽ ചേരുകയും ഇവ കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടി ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയ്ക്കുള്ള സാദ്ധ്യതയാണ് കൂട്ടുന്നത്.

സംഭവത്തിന് പിന്നാലെ കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉൾപ്പടെ രംഗത്തെത്തിയിരുന്നു. പരിശോധനയിൽ 251 ഹോട്ടലുകളിൽ 52 ഹോട്ടലുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. 

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക്

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക് ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു താമസിച്ചിരുന്ന...

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

Related Articles

Popular Categories

spot_imgspot_img