നാച്വറല്‍ ഐസ്‌ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് അന്തരിച്ചു. 75 വയസ്സയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കര്‍ണാടകയിലെ ഒരു ചെറു ഗ്രാമത്തിലാണ് രഘുനന്ദന്‍ കാമത്ത് ജനിച്ചത്. മംഗളൂരു ഗ്രാമത്തില്‍ മാമ്പഴം വില്‍ക്കുന്നതില്‍ പിതാവിനെ സഹായിച്ചാണ് രഘുനന്ദന്‍ കാമത്ത് വളര്‍ന്നത്. പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമുള്ള വിദ്യ പഠിച്ചാണ് ബിസിനസില്‍ കാലെടുത്ത് വച്ചത്.
14-ാം വയസ്സില്‍, പഠനം ഉപേക്ഷിച്ച്, സഹോദരന്റെ ഭക്ഷണശാലയില്‍ ചേര്‍ന്നു. ഇവിടെ നിന്നാണ് ജീവിതത്തെ മാറ്റിമറിച്ച ‘ഫ്രൂട്ട് ഐസ്‌ക്രീം’ എന്ന ആശയം ഉദിച്ചത്. പഴങ്ങളുടെ പള്‍പ്പ് നിറച്ച ഐസ്‌ക്രീം സൃഷ്ടിക്കാനുള്ള ആശയം സഹോദരന്‍ ഗൗരവമായി എടുത്തില്ലെങ്കിലും കാമത്ത് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. 1984 ല്‍ സഹോദരനുമായി പിരിഞ്ഞപ്പോള്‍, തന്റെ പരിശ്രമങ്ങളുടെ ഫലമായി ലഭിച്ച മൂന്നു ലക്ഷം രൂപ ഉപയോഗിച്ച് കാമത്ത് ചെറിയൊരു പാവ് ഭാജി കടയും കൂടെ തന്റെ സ്വപ്‌നമായ ഫ്രൂട്ട് ഐസ്‌ക്രീം ആശയവും നടപ്പാക്കി.
1984ല്‍ ജുഹു ബീച്ചിനോട് ചേര്‍ന്ന് ആദ്യത്തെ ഐസ്‌ക്രീം പാര്‍ലര്‍ തുറന്നു. ആറു ജീവനക്കാരുമായാണ് സ്ഥാപനം തുടങ്ങിയത്. 12 ഫ്‌ലേവറുകളിലുള്ള ഐസ്‌ക്രീമാണ് വില്‍പ്പനയ്ക്ക് വച്ചത്. ആവശ്യം വര്‍ദ്ധിച്ചതോടെ, 1994 ല്‍ അദ്ദേഹം അഞ്ച് ഔട്ട്ലെറ്റുകള്‍ കൂടി തുറന്നു. ഇന്ത്യയില്‍ അതിവേഗം ഉയര്‍ന്നുവരുന്ന ഐസ്‌ക്രീം ബ്രാന്‍ഡുകളില്‍ ഒന്നാണ് നാച്ചുറല്‍സ്. നാച്ചുറല്‍സിന്റെ ഇന്നത്തെ ആസ്തി 300 കോടി രൂപയാണ്.
Read More: പെരുമഴക്കാലത്തിന് തുടക്കം; 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍