ഐസിസി റാങ്കിംഗ്; രോഹിത് ശര്‍മയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം, പുതിയ അവകാശി…
വൺഡേ ക്രിക്കറ്റിലെ ഐസിസി ബാറ്റിങ് റാങ്കിംഗിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ദീർഘകാലമായി ഒന്നാം സ്ഥാനത്ത് തിളങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഒടുവിൽ രണ്ടാം സ്ഥാനത്തേക്ക് പിന്നോട്ടുപോയി.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ചുറി നേടിയ ന്യൂസിലാൻഡ് താരം ഡാരിൽ മിച്ചൽ തന്നെയാണ് റാങ്കിംഗിന്റെ പുതിയ ചക്രവർത്തി.
മിച്ചൽ 782 റേറ്റിംഗ് പോയിന്റ് നേടി ഒന്നാമതെത്തിയപ്പോൾ, രോഹിത്തിന് 781 പോയിന്റ് മാത്രമാണ്. സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ നേടിയ സെഞ്ചുറിക്കുപിന്നാലെയും ചെറിയ വ്യത്യാസത്തിലാണ് രോഹിത് രണ്ടാമനായത്.
അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ മൂന്നാം സ്ഥാനത്ത് തുടരുന്നു.
1979ൽ ഗ്ലെൻ ടർണറിന് ശേഷം ഐസിസി വൺഡേ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ കിവീസ് താരമെന്ന ചരിത്ര നേട്ടവും മിച്ചൽ സ്വന്തമാക്കി.
മാർട്ടിൻ ക്രോ, ഗുപ്റ്റിൽ, വില്യംസൺ, റോസ് ടെയ്ലർ എന്നിവർക്ക് പോലും ഈ നേട്ടമുണ്ടായിരുന്നില്ല.
ഇന്ത്യൻ താരങ്ങളുടെ സ്ഥിതി
ഇന്ത്യൻ താരങ്ങളുടെ റാങ്കിംഗിൽ വലിയ മാറ്റമൊന്നുമില്ല.
ശുഭ്മാൻ ഗിൽ – 4ാം സ്ഥാനം
വിരാട് കോലി – 5ാം സ്ഥാനം
ശ്രേയസ് അയ്യർ – 8ാം സ്ഥാനം
മറ്റു താരങ്ങൾ
പാകിസ്ഥാൻ താരം ബാബർ അസം — ഒരു സ്ഥാനം മെച്ചപ്പെടുത്തി 6-ാം സ്ഥാനത്ത്
അയർലൻഡിന്റെ ഹാരി ടെക്റ്റർ — 7ാം സ്ഥാനം
ശ്രീലങ്കയുടെ ചരിത് അസലങ്ക — 9ാം സ്ഥാനം
വിൻഡീസിന്റെ ഷായ് ഹോപ്പ് — 10ാം സ്ഥാനം
പാകിസ്ഥാൻ താരങ്ങളിലെ മുന്നേറ്റവും ശ്രദ്ധേയമാണ്.
മുഹമ്മദ് റിസ്വാൻ — 22-ാം സ്ഥാനം (5 സ്ഥാനങ്ങൾ ഉയർച്ച)
ഫഖർ സമാൻ — 26-ാം സ്ഥാനം (5 സ്ഥാനങ്ങൾ ഉയർച്ച)
ബൗളിംഗ് റാങ്കിംഗ്
ഒന്നാം സ്ഥാനം: അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ
ഇന്ത്യയിൽ നിന്ന് ടോപ്പ് 10-ൽ ഏക താരം — കുൽദീപ് യാദവ് (6ാം സ്ഥാനം)
പാകിസ്ഥാന്റെ അബ്രാർ അഹമ്മദ് — 11 സ്ഥാനങ്ങൾ കയറി 9ാം സ്ഥാനത്ത്
ENGLISH SUMMARY
A major shift has occurred in the ICC ODI batting rankings. New Zealand’s Daryl Mitchell has overtaken India’s Rohit Sharma to claim the No. 1 spot. Mitchell now has 782 rating points, while Rohit follows closely with 781. Afghanistan’s Ibrahim Zadran remains third.
Mitchell’s century against West Indies pushed him to the top, making him only the second New Zealand player after Glenn Turner (1979) to reach No.1 in ODI batting rankings.Indian players remain stable:Shubman Gill – 4th, Virat Kohli – 5th,Shreyas Iyer – 8th
icc-odi-rankings-daryl-mitchell-top-rohit-second
ICC Rankings, ODI Cricket, Rohit Sharma, Daryl Mitchell, India Cricket, New Zealand Cricket, ICC ODI Batting Rankings, Shubman Gill, Virat Kohli, Rashid Khan, Kuldeep Yadav









