‘ബിജെപിയില്‍നിന്ന് ഇറങ്ങി ഓടണമെന്ന് തോന്നിയിട്ടുണ്ട്’

തിരുവനന്തപുരം: ബിജെപി വിട്ടെത്തിയ നടന്‍ ഭീമന്‍ രഘു എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രിമാരായ വി. ശിവന്‍കുട്ടിയുമായും വി. അബ്ദുറഹ്‌മാനുമായും ചര്‍ച്ച നടത്തി. ഇവരുടെ സാന്നിധ്യത്തില്‍ എം.വി. ഗോവിന്ദന്‍ തന്നെ ചുവന്ന പൊന്നാടയണിയിച്ചുവെന്ന് ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്ററിലെത്തിയ ഭീമന്‍ രഘുവിനൊപ്പം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയും ഉണ്ടായിരുന്നു.

സിപിഎമ്മില്‍ വരാനുള്ള പ്രധാന കാരണം അടിസ്ഥാനപരമായി തീരുമാനമുള്ള പാര്‍ട്ടിയാണ് എന്നതാണെന്നു ഭീമന്‍ രഘു പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു. ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സര്‍ക്കാര്‍ വരും. അതിന് യാതൊരു സംശയവും വേണ്ട. ബിജെപി രക്ഷപ്പെടില്ല. പാര്‍ട്ടിയില്‍ എന്ത് റോള്‍ വഹിക്കണമെന്നുള്ള നിര്‍ദേശമൊന്നും എം.വി. ഗോവിന്ദന്‍ നല്‍കിയില്ല. ചുവന്ന ഷോള്‍ അണിയിച്ചു. ഓള്‍ ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണ്. നമുക്ക് പറയാനാകില്ല.

ബിജെപിയില്‍നിന്ന് ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. തനിക്ക് ഏറ്റവും ഇഷ്ടം ചുവപ്പു നിറമാണ്. സിപിഎമ്മില്‍ ചേരാന്‍ ഇപ്പോഴാണ് സമയം വന്നു ചേര്‍ന്നത്. ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ നിശ്ചയിക്കുന്നതാണ് അവരുടെ രാഷ്ട്രീയം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇടതു രാഷ്ട്രീയം. ബിജെപി അപമാനിച്ചതല്ല, തഴഞ്ഞു. കെ.സുരേന്ദ്രന്‍ നല്ലയാളാണ്. അദ്ദേഹത്തിന് തന്റേതായ രീതിയുണ്ട്. ആ രീതിയില്‍ മാത്രമേ കെ.സുരേന്ദ്രന്‍ സഞ്ചരിക്കൂ” – അദ്ദേഹം വ്യക്തമാക്കി. സഖാക്കളെ മുന്നോട്ട് എന്ന ഗാനം ആലപിച്ചശേഷമാണ് ഭീമന്‍ രഘു മടങ്ങിയത്.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കാൽതെറ്റി വീണത് കിണറ്റിലേക്ക്; ഓടിയെത്തിയ ഭാര്യ കയറിൽ തൂങ്ങിയിറങ്ങി ! രക്ഷപെടൽ

കരുമുളക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ സമീപത്തുള്ള കിണറ്റിലേക്ക് വീണു. എറണാകുളം...

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുത്തു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി....

രണ്ടരവയസുകാരിക്ക് ഷവർമ നൽകി; കുഞ്ഞിന്റെ നില ​ഗുരുതരം; ഭക്ഷ്യസുരക്ഷാ വിഭാ​ഗം ഒത്തുകളിക്കുന്നെന്ന് കുടുംബം

മലപ്പുറം: തിരൂരിൽ ഷവർമ കഴിച്ച് അവശനിലയിലായ രണ്ടരവയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു....

ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും? വോട്ടെടുപ്പ് തുടങ്ങി; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ്...

Related Articles

Popular Categories

spot_imgspot_img