ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പും പൂര്‍ത്തിയായി. 154 സിനിമകളാണ് ഇത്തവണ സമര്‍പ്പിച്ചത്. ഇതില്‍ 42 ചലച്ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. ചീഫ് ജൂറിയായ പ്രശസ്ത ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിലാണ് ഷോര്‍ട്ട്ലിസ്റ്റിംഗ് നടപടികള്‍ ആരംഭിച്ചത്.
2023-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 10 സിനിമകളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ എല്ലാ പ്രധാന പുരസ്‌കാര വിഭാഗങ്ങളിലും മത്സരിക്കാനുള്ള യോഗ്യത നേടും. മലയാളി പ്രേക്ഷകര്‍ പുരസ്‌കര പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
പ്രധാന ജൂറിയില്‍ ഡോ കെ എം ഷീബ, വി ജെ ജെയിംസ്, സംവിധായകന്‍ റോയ് പി തോമസ്, നിര്‍മ്മാതാവ് ബി രാകേഷ്, സംവിധായകന്‍ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണുള്ളത്. അവസാന ജൂറിയില്‍ ചലച്ചിത്രപ്രവര്‍ത്തകരായ നേമം പുഷ്പരാജ്, കെ കെ മധുസൂദനന്‍ എന്നിവരും ഉള്‍പ്പെടുന്നു.