ജയം രവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നായികയായി കല്യാണി പ്രിയദര്‍ശന്‍. ജീനി എന്നു പേരിട്ടിരിക്കുന്ന ചിത്രം അര്‍ജുനന്‍ സംവിധാനം ചെയ്യുന്നു. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷ്‌നല്‍സിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് സംഗീതം.
കൃതി ഷെട്ടി, വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ മഹേഷ് മുത്തുസ്വാമി, ആര്‍ട്ട് ഡയറക്ടര്‍ ഉമേഷ് ജെ കുമാര്‍, എഡിറ്റിങ് പ്രദീപ് ഇ രാഘവ്, ആക്ഷന്‍ ഡയറക്ടര്‍ -യാനിക്ക് ബെന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കെ. അശ്വിന്‍, ക്രിയേറ്റിവ് പ്രൊഡ്യുസര്‍ കെ.ആര്‍. പ്രഭു.
വേല്‍സ് ഫിലിം ഇന്റര്‍നാഷ്‌നല്‍ നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രം ആകും ജീനി. തമിഴ്, തെലുഗ്, മലയാളം, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പിആര്‍ഒ ശബരി.