മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ.നാടൻ കഥാപാത്രങ്ങൾ കൂടുതലായി ചെയ്യുന്ന താരം റിയാലിറ്റി ഷോ യിലൂടെ അഭിനയത്തിലേക്ക് എത്തി. സിനിമയിൽ വന്ന കാലത്ത് ഏത് ലുക്കിലായിരുന്നു അതെ പോലെയാണ് അനുശ്രീ ഇപ്പോഴും തുടരുന്നത്.അതുകൊണ്ട് തന്നെ അനുശ്രീ ഇടയ്ക്കിടെ നേരിടുന്ന ചോദ്യം എങ്ങനെയാണ് ഈ സൗന്ദര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്നാണ്.അതിന് താരം നൽകിയ മറുപടിയും രസകരമാണ്.
പത്ത് വർഷം മുൻപ് സിനിമയിലേക്ക് വരുമ്പോൾ ഒന്നും അറിയില്ലായിരുന്നു.ക്യാമറയെ ഫേസ് ചെയ്തിട്ടുള്ള അനുഭവങ്ങളോ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പോ ഒന്നും ചെയ്തിട്ടില്ല. കുറച്ചൂടി ശ്രദ്ധിക്കണമെന്നും സൗന്ദര്യം കുറച്ചൂടി സംരക്ഷിക്കണമെന്നുമൊക്കെ സിനിമയിൽ വന്നതിന് ശേഷമാണ് മനസിലാക്കുന്നത്.കുറച്ചൂടി മുന്നോട്ട് വന്നപ്പോൾ ഞാൻ മേക്കപ്പ് ഇടേണ്ടതില്ലെന്ന് എനിക്ക് തന്നെ മനസിലായി. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതാണ് കുറച്ച് കൂടി നല്ലതെന്ന് എനിക്ക് തന്നെ മനസിലായി തുടങ്ങി. കരിയർ തുടങ്ങി നാല് വർഷത്തിന് ശേഷം അഭിനയിച്ച സിനിമകളിൽ താൻ മേക്കപ്പ് ഇടാതെയാണ് പ്രവർത്തിച്ചത്. ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്ന സിനിമയിലൊന്നും എനിക്ക് മേക്കപ്പില്ല. സിനിമാ ലൊക്കേഷനിൽ ഞാനെപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണെന്നും അനുശ്രീ പറയുന്നു.
ഒരു സിനിമയിൽ രാവിലെ മേക്കപ്പ് ഇട്ടതിന് ശേഷം ഉച്ചയ്ക്ക് അച്ഛനോ അമ്മയോ മരിച്ചെന്നും കഥാപാത്രത്തിന്റെ മേക്കപ്പ് സാധാരണക്കാരിയുടേത് പോലെയാക്കും. അതെങ്ങനെയാണ് അങ്ങനെ ഒരു ദിവസം കൊണ്ട് മുഖത്തെ നിറം പോലും മാറ്റുന്നതെന്നും മരണം അറിഞ്ഞ ഉടനെ ലുക്ക് എങ്ങനെ മാറുമെന്നും ചോദിച്ച് മേക്കപ്പ് ആർട്ടിസ്റ്റുമായി താൻ വഴക്ക് കൂടാറുണ്ടെന്ന് അനുശ്രീ പറയുന്നു.അതോട് കൂടിയാണ് എനിക്ക് മേക്കപ്പ് തന്നെ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. ശരിക്കും നമുക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ മേക്കപ്പ് ഇടാതെ അഭിനയിച്ചോളൂ എന്ന് പറയുന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഞാൻ ചെയ്യുന്നത് കൂടുതലും നാടൻ കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ ലിപ്സ്റ്റിക് കൂടിയാൽ തന്നെ അത് മാറ്റിക്കോളാൻ പറയും. അതിലുംഭേദം അല്ലാണ്ട് പോയി അഭിനയിക്കുന്നതാണ്.
ഓരോ സീൻ കഴിയുമ്പോഴും മുഖം മാത്രം കഴുകിയിട്ട് പോയി ഞാൻ അഭിനയിക്കാറുണ്ട്. ഞാനതിൽ കംഫർട്ടാണ്. അങ്ങനെ എന്നെ സ്‌ക്രീനിൽ കാണുമ്പോൾ ഞാനും ഓക്കെയാണ്. പിന്നീടാണ് പിങ്കി എന്റെ കൂടെ കൂടുന്നത്. അതിന് ശേഷം മേക്കപ്പ് ചെയ്ത് തുടങ്ങിയെന്നും നടി പറയുന്നു. മാത്രമല്ല ഇപ്പോൾ തന്റെ മേക്കപ്പ് ചെയ്യുന്ന ആർട്ടിസ്റ്റാണ് പിങ്കിയെന്നും നടി പറയുന്നു.
Read Also : എനിക്കൊരു കാമുകനുണ്ട്; ഒടുവിൽ വെളിപ്പെടുത്തി ഷക്കീല