ചെയ്ത സിനിമകളിൽ എല്ലാം അഭിനയവിസ്മയം കാഴ്ചവെച്ച നടി എന്ന് ഉർവശിയെ വിളിക്കാം.മലയാളികൾ എല്ലാകാലത്തും ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉർവശി വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ഉർവശി ഇല്ലായിരുന്നെങ്കിൽ ആ സിനിമകൾ ചെയ്യില്ലായിരുന്നു’! അവർക്ക് അല്ലാതെയാർക്കും ആ റേഞ്ചിൽ അത് പറ്റില്ലായിരുന്നു; എന്നായിരുന്നു ഉർവശിയെക്കുറിച്ച് സംവിധായകൻ രാജസേനൻ ഒരിക്കൽ പറഞ്ഞത് .
ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേളയെടുത്ത ഉർവശി ഇപ്പോൾ വീണ്ടും പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്.ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസൻ തന്നെകൊണ്ട് പാമ്പിനെ കറിവെച്ചത് കഴിപ്പിക്കാൻ ശ്രമിച്ചതിനെ കുറിച്ച് പറയുകയാണ് ഉർവശി. ‘അന്ത ഒരു നിമിഡം’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം അരങ്ങേറിയത്.
കമൽ സാർ എല്ലാം കഴിക്കും. ബീച്ചിൽ വെച്ചൊരു രംഗം ചിത്രീകരിക്കുകയായിരുന്നു. അപ്പോൾ കമൽ സാർ വന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കണം എന്നു പറഞ്ഞു. ഞാൻ പൊതുവെ ഒറ്റയ്ക്കിരുന്നാണ് കഴിക്കുക. വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടു വരും, മീൻ കറിയൊക്കെ ഉണ്ടാവും. അങ്ങനെ അന്ന് എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുകയാണ്.ഒരു സ്‌പെഷ്യൽ സാധാനം വരുന്നുണ്ടെന്ന് അപ്പോൾ കമൽ സാർ പറഞ്ഞു. കേരളത്തിൽ കണവ എന്നൊരു മീനുണ്ട്, ഇവിടേയും കിട്ടും. അത് നന്നാക്കാൻ കുറച്ച് പണിയാണ്. റൗണ്ട് റൗണ്ടായിട്ടാണ്. കഴിക്കെന്ന് പറഞ്ഞു. ഉടനെ കൂടെയുണ്ടായിരുന്ന അനുരാധ പതിയെ കഴിക്കല്ലേ അത് പാമ്പ് കറിയാണെന്ന് പറഞ്ഞു. ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി.
അപ്പോഴേക്കും കമൽ സാർ ആരാ അത് പറഞ്ഞതെന്ന് ചോദിച്ചു. ഞാൻ അനുരാധയാണെന്ന് പറഞ്ഞു. ഇത് പാമ്പ് കറിയൊന്നുമല്ലെന്ന് പറഞ്ഞു കൊണ്ട് കമൽ സാർ അനുരാധയെ കണ്ണിറുക്കി കാണിച്ചു. അതോടെ അനുരാധ പിന്നെ ഒന്നും പറഞ്ഞില്ല. ഞാൻ നോക്കുമ്പോൾ കാണാനൊക്കെ ഭംഗിയുണ്ട് കണ്ടാൽ കഴിക്കാനും തോന്നും. കഴിക്കാമെന്ന് കരുതി. അപ്പോഴാണ് അപ്പുറത്ത് നിന്നിരുന്ന സെറ്റിലെ ഒരാൾ അത് പാമ്പാണെന്ന് ആംഗ്യം കാണിച്ചത്. ഇതൊക്കെ എങ്ങനെയാണ് കഴിക്കാൻ തോന്നുന്നത് എന്ന് ഞാൻ കമൽ സാറിനോട് ചോദിച്ചു. കഴിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് അദ്ധേഹം ഒരു കഷണം എടുത്ത് കഴിച്ചു.” ഒരു സ്വകാര്യ ചാനലിന് അഭിമുഖത്തിലാണ് ഉർവശി തന്റെ അനുഭവം തുറന്നുപറഞ്ഞത്.