കോഴിക്കോട്: ഹൈബ്രിഡ് കഞ്ചാവുമായെത്തിയ യുവാവ് പിടിയിൽ. നടുവണ്ണൂർ വാകയാടാണ് സംഭവം നടന്നത്. വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗർ (23) ആണ് എക്സൈസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് അനുദേവ് സാഗർഎക്സൈസിന്റെ വലയിലായത്.
വാകയാട് തിരുവോട് നിന്നാണ് ഇയാളെ പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മാരക ലഹരി മരുന്നായ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
അറസ്റ്റ് ചെയ്ത് അനുദേവ് സാഗറിന്റെ പേരിൽ എൻഡിപിഎസ് കേസെടുത്തു. പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് നൈജീഷ്, ഷിജിൽ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഹിത, സിവിൽ എക്സൈസ് ഡ്രൈവർ ദിനേശ് എന്നിവരുൾപ്പെട്ട സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.