വിവാഹമോചന സമയത്ത് ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്‌നി തിരികെ ചോദിച്ച് ഭര്‍ത്താവ്. ന്യൂയോർക്കിലാണ് വിചിത്ര സംഭവം. ഒന്നുകിൽ തന്റെ കിഡ്നി തിരികെ ധാരണം അല്ലെങ്കിൽ 12 കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാണു ഭർത്താവ് ആവശ്യപ്പെട്ടത്. തന്റെ ഭാര്യ തന്റെ മൂന്ന് കുട്ടികളെ കാണാന്‍ പോലും മാസങ്ങളോളം തന്നെ അനുവദിച്ചില്ല എന്നും പരാതിയില്‍ പറയുന്നു. ഇനി എനിക്ക് മറ്റ് വഴികളില്ല, അതിനാലാണ് താന്‍ കിഡ്‌നിയോ പണമോ ചോദിച്ചത് എന്നും യുവാവ് പറയുന്നു. ഡോ. റിച്ചാര്‍ഡ് ബാറ്റിസ്റ്റ എന്നയാളാണ് സംഭവത്തിലെ നായകൻ.
2001-ല്‍ രണ്ട് കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെ . ഡോ. റിച്ചാര്‍ഡ് തന്റെ ഭാര്യയ്ക്ക് ഒരു കിഡ്‌നി നല്‍കിയിരുന്നു. എന്നാല്‍, കിഡ്‌നി നല്‍കി നാല് വര്‍ഷം കഴിഞ്ഞപ്പോള്‍, 2005 -ല്‍ ഡോണല്‍ ഡോ. ബാറ്റിസ്റ്റയോട് വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചന നടപടികള്‍ നാല് വര്‍ഷത്തിലധികം നീണ്ടുപോയി. ശേഷം 2009 -ല്‍ കോടതി വിവാഹമോചനം അനുവദിച്ചു. ഇതേ തുടർന്നാണ് ഇയാൾ നഷ്ടപരിഹാരം തേടി കേസ് കൊടുത്തത്. കിഡ്നിയോ അല്ലെങ്കിൽ 12 കോടി രൂപ നഷ്ടപരിഹാരമോ ആണ് ആവശ്യപ്പെട്ടത്. കിഡ്‌നി നല്‍കുമ്പോള്‍ തനിക്ക് രണ്ട് ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, അവളുടെ ജീവന്‍ രക്ഷിക്കുക, രണ്ട് തങ്ങളുടെ വിവാഹജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോവുക, എന്നാല്‍ എല്ലാം തകര്‍ന്നു എന്നാണ് ബാറ്റിസ്റ്റ പറയുന്നത്. എന്നാൽ ഇയാളുടെ ആവശ്യം കോടതി നിരസിച്ചു.