web analytics

ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായത് രണ്ടുതവണ…!

ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായത് രണ്ടുതവണ

ഗാസിയാബാദ്: സ്‌പെഷ്യല്‍ മാരേജ്ആക്ട് പ്രകാരം വിവാഹിതരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഭര്‍ത്താവിന്റെ കൂടെ താമസിക്കുന്നതെന്നും യുവതി പറയുന്നുണ്ടെങ്കിലും, ഭര്‍ത്താവിനെതിരെ വീണ്ടും ‘തട്ടിക്കൊണ്ടുപോവല്‍’ കേസ്.

ഗാസിയാബാദ് സ്വദേശിയായ അക്ബര്‍ ഖാനെ രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല, യുവതിയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് പൊലീസ് അയച്ചതും ശ്രദ്ധേയമാണ്.

29 കാരനായ അക്ബറും, 25 കാരിയായ സോനിക ചൗഹാനും കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവാഹിതരാണെന്ന് അവര്‍ പറയുന്നുണ്ട്. ഇതിനിടയിലാണ് സോനികയുടെ പിതാവ് ലക്ഷ്മണ്‍ സിങ് ചൗഹാന്‍ ജൂലൈ 30-ന് അക്ബര്‍ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞു രണ്ടാം തവണയും പോലീസില്‍ പരാതി നല്‍കുന്നത്.

മദ്രാസ് IIT-യിലെ ഗവേഷകര്‍ വികസിപ്പിച്ച ഈ പാക്കിങ് മെറ്റീരിയൽ ചരിത്രമാകും..!

പിന്നീട്, സോനിക സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പുറത്തുവിട്ടു. “ഞാന്‍ സോനിക, ജൂലൈ 30-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ, എന്റെ ഇഷ്ടപ്രകാരം വീട്ടില്‍ നിന്നിറങ്ങി.

കഴിഞ്ഞ രണ്ട് മാസമായി എന്റെ മാതാപിതാക്കളും ബന്ധുക്കളും എന്നെ ശാരീരികവും മാനസികവുമായ രീതിയില്‍ പീഡിപ്പിച്ചിരുന്നു.

അക്ബറിനെതിരെ പോക്സോ പ്രകാരമുളള കള്ളക്കേസില്‍ കുടുക്കാന്‍ അവർ ശ്രമിച്ചു. എന്നാൽ ഞാന്‍ അതിന് എതിരായി. ഞാന്‍ സത്യം മാത്രമേ പറയൂ,” എന്നാണ് അവളെ വിഡിയോയിലൂടെയായി വ്യക്തമാക്കിയത്.

ഇത് ആദ്യമായല്ല സോനികയുടെ കുടുംബം അക്ബറിനെതിരെ ഇത്തരമൊരു പരാതി ഉന്നയിക്കുന്നത്. മേയ് 25-ന് സമാനമായ പരാതിയോടെ ഇവര്‍ പൊലീസില്‍ എത്തിയിരുന്നു. അന്ന് സോനിക വ്യക്തമാക്കിയതും താന്‍ സ്വന്തം ഇച്ഛപ്രകാരം വീടുവിട്ടതാണെന്നാണ്.

അന്ന് പൊലീസ് അക്ബറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി സോനികയെ തിരിച്ചെത്തിച്ചു. അതിന് പിന്നാലെ അക്ബറിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയും, അക്ബറിന്റെ കട ആക്രമിക്കുകയും ചെയ്തു.

അക്ബര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു ശേഷം ഇരുവരും വീണ്ടും ഒരുമിച്ചാണ് താമസം തുടങ്ങിയത്.
2022 ഓഗസ്റ്റില്‍ ഡൽഹിയിലെ SDM ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാരേജ്ആക്ട് പ്രകാരം വിവാഹം നടത്തി എന്നുമാണ് സോനികയുടെ ആവര്‍ത്തിച്ചുള്ള വാദം.

ഇപ്പോൾ വീണ്ടും തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് അക്ബറിന്റെ അറസ്റ്റെന്ന് ഗാസിയാബാദ് പൊലീസ് കമ്മീഷണര്‍ ജെ. രവീന്ദര്‍ ഗൗഡ് അറിയിച്ചു.

“മാതാപിതാക്കളുടെ ഉറപ്പ് എഴുതി വാങ്ങിയ ശേഷം സോനികയെ വീട്ടിലേക്ക് അയച്ചു. അവളുടെ സുരക്ഷയാണ് പ്രധാന്യം. ശനിയാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ അവളുടെ മൊഴി രേഖപ്പെടുത്തും,” എന്നും അദ്ദേഹം പറഞ്ഞു.

യുവതി കുടുംബത്തില്‍ നിന്നും മാനസിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറയുമ്പോഴും അവളെ തിരിച്ചയക്കുന്നത് എന്തിനാണെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ഇത്തരം പരാതികളുള്ള സ്ത്രീകള്‍ക്ക് താമസിക്കാനുള്ള ‘വൺ സ്റ്റോപ്പ് സെന്റർ’ സൗകര്യം ലഭ്യമാക്കാനുള്ള നടപടികളുണ്ട് എന്നാണ് പൊലീസ് വിശദീകരണം.

Summary:
Akbar Khan, a resident of Ghaziabad, has been arrested by the police for the second time in two months in connection with a case of alleged abduction of his wife.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി തിരുവനന്തപുരം:...

രാഷ്ട്രപതി നാളെ കേരളത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സമുദ്രതീരത്ത് ഈ വർഷത്തെ നേവി ഡേ പരിപാടികൾ രാജകീയ ഭംഗിയിൽ...

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്: ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്: ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം തിരുവനന്തപുരം:...

രാത്രിയിൽ ‘രഹസ്യ’മായി മെമ്പർമാരെ ചേർത്തു, സിപിഎമ്മിനെതിരെ യുഡിഎഫ് ഭരണസമിതി

രാത്രിയിൽ ‘രഹസ്യ’മായി മെമ്പർമാരെ ചേർത്തു, സിപിഎമ്മിനെതിരെ യുഡിഎഫ് ഭരണസമിതി കോഴിക്കോട്: യുടിഎഫ് ഭരണത്തിലുള്ള...

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം പാലക്കാട്:...

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ...

Related Articles

Popular Categories

spot_imgspot_img