യുഎസ് ലെ തെക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. ചുഴലിക്കാറ്റിൽ 5000 ൽ അധികം കെട്ടിടങ്ങൾ തകർന്നപ്പോൾ 20 പേരാണ് മരിച്ചത്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. മിസൗറി , കെന്റക്കി സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചത്.
കെന്റെക്കിയിൽ മാത്രം 14 പേർ മരിച്ചു. മിസൗറിയിലെ സെന്റ് ലൂയി നഗരം അപ്പാടെ തകർന്നു. ലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം ഉൾപ്പെടെ തകരാറിലായി. വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു.
നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. ഗ്രേറ്റ് ലേക്‌സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും സെന്റ് ലൂയിസ് മൃഗശാലയില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
ശ്രദ്ധിക്കൂ…. 2025ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിൽ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ വരുന്നു …!
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിൽ 2025ല്‍ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ ഉണ്ടാകുകയാണ് പോകുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സാങ്കേതികമായി കൂടുതല്‍ മികവും സുരക്ഷയും നല്‍കാനും സഹായിക്കുന്ന മാറ്റങ്ങളാണ്ഇ വരുന്നത് എന്നാണു സൂചന. ആ മാറ്റങ്ങൾ അറിയാം:
- പാസ്സ്പോർട്ടുകൾ ഇ പാസ്സ്‌പോർട്ട് ആയി മാറും എന്നതാണ് വലിയ പ്രത്യേകത. ഇപ്പോഴത്തെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുതായി അനുവദിക്കുന്നത് ഇ-പാസ്‌പോര്‍ട്ടായിരിക്കും.2025 ൽ ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമായി തുടങ്ങും എന്നാണു കരുതുന്നത്.
ഇതിലെ ചിപ്പുകളില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. ഇത് വിമാനത്താവളങ്ങളിലെ പരിശോധന അതിവേഗത്തിലാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും കഴിയും.
കാഴ്ചയില്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും ഇ-പാസ്‌പോര്‍ട്ടുകളും.
- ഇനിമുതൽ വ്യത്യസ്ത തരം പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നിലവിൽ വന്നേക്കും. സാധാരണ പാസ്‌പോര്‍ട്ടുകളുടെ പുറം ചട്ടക്ക് നീലനിറവും സര്‍ക്കാര്‍ ഒഫീഷ്യലുകളുടെ പാസ്‌പോര്‍ട്ടിന് വെള്ള നിറവുമായിരിക്കും ഉണ്ടാവുക. നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്ക് മെറൂണ്‍ നിറവും അടിയന്തര ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക യാത്രാ രേഖയായ പാസ്‌പോര്‍ട്ടിന് ചാര നിറവുമായിരിക്കും ഉണ്ടാവുക. പാസ്സ്‌പോർട്ട് ഏതു തരമാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇതുമൂലം സാധിക്കും എന്ന് കരുതപ്പെടുന്നു.
- ഇനിമുതൽ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം ഉണ്ടാവില്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിനു പകരം ഡിജിറ്റലായി ഈ വിവരങ്ങള്‍ ബാര്‍കോഡ് രൂപത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
- പാസ്‌പോര്‍ട്ടില്‍ നിന്നും മാതാപിതാക്കളുടെ പേര് ഒഴിവാക്കപ്പടും എന്നതും വലിയ മറ്റൊരു മാറ്റമാണ്. കുടുംബ വിവരങ്ങള്‍ സ്വകാര്യമാക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാറ്റം ആശ്വാസകരമാണ്. സിംഗിള്‍ പാരന്റ് കുടുംബങ്ങളിലുള്ളവര്‍ക്കും തുണയാകുന്നു തീരുമാനമാണിത്.
- പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരില്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ കാര്യത്തിലാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമുള്ളത്. ഇവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ജന്മദിനം സംബന്ധിച്ച രേഖ. 2023 ന് മുമ്പ് ജനിച്ചവര്‍ക്ക് നേരത്തേതു പോലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സുമെല്ലാം രേഖകളായി സമർപ്പിക്കാവുന്നതാണ്.