web analytics

കോവിഡിനേക്കാൾ നൂറിരട്ടി അപകടകാരികൾ….. വൈറസുകളടങ്ങിയ നൂറുകണക്കിന് ബോട്ടിലുകൾ ലാബിൽ നിന്നും നഷ്ടപ്പെട്ടു ! ആശങ്കയിൽ ലോകം ?

ഓസ്‌ട്രേലിയയിലെ ക്യൂൻസ്ലാൻഡ് പബ്ലിക് ഹെൽത്ത് വൈറോളജി ലബോറട്ടറിയിൽ നിന്നും കോവിഡിനേക്കാൾ പതിന്മടങ്ങ് അപകടകാരിയായ വൈറസുകൾ അടങ്ങിയ 323 ബോട്ടിലുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. Hundreds of bottles containing viruses go missing from lab

ഓഗസ്റ്റിലാണ് ഹെൻഡ്ര വൈറസ്, ലിസ വൈറസ്, ഹാന്റാ വൈറസ് എന്നിവയടങ്ങിയ ബോട്ടിലുകൾ നഷ്ടമാകുന്നത്. വൈറസുകൾ അതിമാരകവും മരണകാരണമായേക്കാവുന്നതുമാണ്. രോഗ നിർണയത്തിനും പ്രതിരോധത്തിനുമുള്ള ഗവേഷണങ്ങൾ നടക്കുന്ന ലാബിൽ നിന്നാണ് വൈറസുകൾ നഷ്ടമായത്.

ബയോ സെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ലംഘനമാണ് വൈറസുകൾ നഷ്ടമായതിലൂടെ സംഭവിച്ചതെന്ന് സർക്കാർ വിലയിരുത്തുന്നു. വൈറസുകൾ തെറ്റായ കരങ്ങളിൽ എത്തിയാൽ ജൈവ ആയുധമായി പോലും ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്.

വൈറസ് നഷ്ടപ്പെട്ട വഴി കണ്ടു പിടിക്കാൻ പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രിതലത്തിൽ നിന്നും സമർദം ശക്തമായിട്ടുണ്ട്. കാണാതായ വൈറസുകൾ ലോകത്തിന് തന്നെ ഭീഷണിയാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവ പടർന്നുപിടിച്ചാൽ കോവിഡിനേക്കാൾ വലിയ ദുരന്തമാണ് ലോകത്തെ കാത്തിരിക്കുന്നത്. ലാബിൽ നിന്നും വ്യസ്ത്യസ്തമായ താപനിലയിൽ വൈറസ് നശിച്ചിരിക്കാം എന്ന പ്രത്യാശയും വൈറോളജിയുമായി ബന്ധപ്പെട്ടവർ പങ്കുവെക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

Related Articles

Popular Categories

spot_imgspot_img