അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് എൻഐഎ. (Human trafficking to Iran: NIA files charge sheet against Kochi native)
ഇറാനിൽ ഒളിവിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജൂലൈ 3നാണ് എൻഐഎ കേസന്വേഷണം ഏറ്റെടുത്തത്.
ആദ്യം പിടിയിലായ തൃശൂർ സ്വദേശി സാബിത് നാസറാണ് കേസിലെ രണ്ടാം പ്രതി. കേസിന് രാജ്യാന്തര മാനങ്ങളുള്ളതിനാലാണ് ആലുവ റൂറൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് എൻഐഎ ഏറ്റെടുത്തത്.
കേസിൽ 3 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തു. മധു ജയകുമാറിനെ നാട്ടിലെത്തിക്കാനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് എൻഐഎ മനുഷ്യക്കടത്ത് കേസ് ഏറ്റെടുത്തത്.