കൊച്ചി: മനുഷ്യ കടത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. പള്ളുരുത്തി സ്വദേശി അഫ്സർ അഷറഫാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് ലാവോസിലേക്കുള്ള മനുഷ്യക്കടത്തിനെ തുടർന്നാണ് പോലീസിന്റെ നടപടി.(human trafficking; accused arrested in kochi)
മനുഷ്യകടത്തിൽ ഇരയായ തോപ്പുംപടി സ്വദേശി സുബൈഹ് ഹസൻ നൽകിയ പരാതിയിൽ തോപ്പുംപടി പൊലീസാണ് അഫ്സറിനെ അറസ്റ്റ് ചെയ്തത്. നാലുലക്ഷം രൂപയ്ക്ക് ചൈനീസ് കമ്പനിക്ക് പരാതിക്കാരനെ പ്രതി വിറ്റുവെന്നും ആറ് പേർ ഇരയാക്കപ്പെട്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പരാതിക്കാരനിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് 50000 രൂപ തട്ടിയെടുത്തതിന് ശേഷം ചൈനീസ് കമ്പനിയ്ക്ക് വിൽക്കുകയായിരുന്നു.