ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം; കണ്ടെത്തിയത് കുളിക്കാനെത്തിയ യുവാക്കൾ

തിരുവനന്തപുരം: ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടം കണ്ടെത്തിയത്.

വെങ്ങാനൂർ പനങ്ങോട് ഏലാക്കരയിൽ ഇന്ന് രാവിലെ കുളിക്കാനെത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അസ്ഥികൂടം പുരുഷന്റേതാണോ സ്‌ത്രീയുടേതാണോ എന്ന കാര്യത്തിലുൾപ്പെടെ വ്യക്തത വന്നിട്ടില്ല. സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടെ എത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

നിർമാതാവിനോട് കഥ പറഞ്ഞു ബസിൽ മടങ്ങവേ ഹൃദയാഘാതം; സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകൻ വിക്രം സുകുമാരൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മധുരയിൽനിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

47 വയസായിരുന്നു. മധുരയിൽ ഒരുനിർമാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥ പറഞ്ഞ ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരൻ. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല.

ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരൻ സിനിമയിലെത്തിയത്. 2013-ൽ സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യസിനിമ. ശന്തനുഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പരമകുടിയിൽ നിന്നുള്ള വിക്രം, സിനിമയോടുള്ള അഭിനിവേശത്താൽ ചെന്നൈയിലേക്ക് താമസം മാറിയത്. ഇതിഹാസ സംവിധായകൻ ബാലു മഹേന്ദ്രയുടെ മാർഗനിർദേശപ്രകാരം അദ്ദേഹം തന്റെ യാത്ര തുടങ്ങി.

2000ത്തിന്റെ തുടക്കത്തിൽ ഷോർട്ട് ഫിലിമുകൾ ചെയ്യുകയും ജൂലി ഗണപതി പോലുള്ള പ്രോജക്ടുകളിൽ സഹായിക്കുകയും ചെയ്തു . നിരൂപക പ്രശംസ നേടിയ ആദ്യ സംവിധാന സംരംഭമായ ‘മധ യാനൈ കൂട്ടം’ എന്ന ചിത്രത്തിലൂടെയും അദ്ദേഹം പ്രശസ്തനാണ്.

1999 നും 2000 നും ഇടയിൽ ഇതിഹാസ സംവിധായകൻ ബാലു മഹേന്ദ്രയുടെ അസിസ്റ്റൻ്റായിട്ടാണ് സുഗുമാരൻ തൻ്റെ സിനിമാ ജീവിതം തുടങ്ങിയത്. പിന്നീട് അദ്ദേഹം ‘മദാ യാനൈ കൂട്ടം’ എന്ന ഗ്രാമീണ നാടകത്തിലൂടെ ശ്രദ്ധേയനായി.

അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സംവിധാന സംരഭമാണ് ശാന്തനു ഭാഗ്യരാജ് നായകനായ ‘രാവണ കോട്ടം’. വിക്രം സുഗുമാരൻ ‘തേരും പോരും’ എന്ന പുതിയ പ്രൊജക്‌റ്റിൻ്റെ പണിപ്പുരയിലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

Related Articles

Popular Categories

spot_imgspot_img