തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. തൈക്കാട് ഗവണ്‍മെന്റ് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് നടപടി. സംഭവത്തില്‍ ഡിഇഒ രണ്ടാഴ്ചകകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.(human rights commission case against school principal for dismissed autistic student
സ്കൂളിൽ നടന്ന പൊതുപരിപാടിയ്ക്കിടെ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. സ്‌കൂളിനും പ്രിന്‍സിപ്പലിനും സഭവത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു. അച്ചടക്കം ലംഘിച്ചെന്ന കാരണം പറഞ്ഞ് കുട്ടിയുടെ ടി സി ഉടന്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ കര്‍ശനമായി കുട്ടിയുടെ മാതാപിതാക്കളോട് നിര്‍ദേശിക്കുകയായിരുന്നു. മൂന്നുമാസത്തിനകം സ്‌കൂള്‍ മാറാമെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും അതിനും സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നും പരാതിയുണ്ട്.
Read Also: മാഗസിൻ പ്രകാശനത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി സംഘാടകർ; സങ്കടമുണ്ടെന്ന് പ്രതികരണം
Read Also: പേടിക്കണ്ട, അത് ബണ്ടിച്ചോറല്ല; ആളെ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിയത് കേരള പോലീസ്