web analytics

സൊമാറ്റോ തൊഴിലാളികളുടെ പ്രശ്നങ്ങൾ: രണ്ടുമാസത്തിനുള്ളിൽ ലേബർ കമ്മീഷണർ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം : ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ ലേബർ കമ്മീഷണർ തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

തൊഴിലാളികളുടെ അഭിപ്രായം ചോദിച്ച് പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശിക്കുന്ന തരത്തിലുള്ള സമഗ്രമായ റിപ്പോർട്ട് ലേബർ കമ്മീഷണർ രണ്ടുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറാക്കുന്ന ബില്ലിനെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായാൽ അതും റിപ്പോർട്ടിനൊപ്പം ഹാജരാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

സൊമാറ്റോ തൊഴിലാളികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. 15 മണിക്കൂർ വരെ നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്നാണ് പ്രധാന പരാതി.

ജില്ലാ ലേബർ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. രാവിലെ 9 നും രാത്രി 12 നുമിടയിലുള്ള സമയത്താണ് ഇവർ ജോലി ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡെലിവറി ആപ്പിൽ ലോഗിൻ ചെയ്ത് ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്താൽ മതിയാകും. ജോലി സമയം തൊഴിലാളികൾക്ക് തീരുമാനിക്കാം.

300 രൂപയുടെ ഇന്ധനം നിറച്ചാൽ 5 മണിക്കൂർ കൊണ്ട് 800 രൂപ വരുമാനം ലഭിക്കുമെന്ന് െ തൊഴിലാളികൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ജോലിയിൽ മാനസിക പീഡനങ്ങളോ ബുദ്ധിമുട്ടുകളോ തൊഴിലാളികൾ അറിയിച്ചിട്ടില്ല.

പലരും പാർട്ട് ടൈം ജോലി ചെയ്യുന്നവരാണ്. സ്ഥിരം തൊഴിലാളികൾ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഗുരുതരമായ പ്രശ്നങ്ങൾ പരാതിക്കാർ കമ്മീഷനെ അറിയിച്ചു.

പുലർച്ചെ രണ്ടു മണി വരെ പലരും ജോലി ചെയ്യേണ്ടി വരുന്നതായും കമ്പനി പരിഷ്ക്കരിച്ച റേറ്റ് കാർഡിന്റെ സമയക്രമം കാരണം ഉറക്കമില്ലായ്മയും ശാരീരികപ്രശ്നങ്ങളും ഉണ്ടാകുന്നതായും പരാതിക്കാർ പറഞ്ഞു.

ഇത് വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഭക്ഷ്യവിതരണ ശൃംഖലാ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറാക്കി വരികയാണെന്നും പരാതിക്കാർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ആവശ്യാനുസരണം ഏതു രൂപത്തിലേക്കും മാറ്റാം; ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയൊരുക്കി മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി

മോഡുലാര്‍ വാഹനത്തിന് അംഗീകാരം നല്‍കി അബുദാബി അബുദാബി: ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക്...

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാത്തതായി സുപ്രീംകോടതി...

Related Articles

Popular Categories

spot_imgspot_img