web analytics

അഴിമതിയിലേക്ക് നയിക്കുന്നത് മനുഷ്യന്റെ ആർത്തി ; മുഖ്യമന്ത്രി

സംസ്ഥാന സഹകരണ മേഖലയിൽ ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ കോൺഗ്രസിൽ. അഴിമതി ഗൗരവമായി കാണണം. സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നു. അഴിമതിക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തിൽ അപൂർവം. ഈ മുന്നേറ്റത്തിൽ വലിയ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ ഒമ്പതാമത് സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങൾ പലയിടത്തും കാണുന്നുണ്ട്. സഹകരണ മേഖല കരുത്താർജിപ്പോൾ ദുഷിച്ച പ്രവണതകളും ഉയർന്നു. ആർത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നത്. മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. കർശന നടപടി സ്വീകരിക്കും. അഴിമതിക്കാർ രക്ഷപ്പെട്ടു കൂടാ എന്നതാണ് സർക്കാരിന്റെ നിലപാട്. തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും സഹകരണ സംഘത്തെ സംരക്ഷിക്കുമെന്നുമാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഇ.ഡി നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉന്നയിച്ചു. സഹകരണ മേഖലയുടെ വളർച്ചയിൽ ചിലർക്ക് അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. പക്ഷേ സർക്കാർ കാര്യത്തിൽ അതു പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also : നടി ഷക്കീലയ്ക്ക് വളർത്തുമകളുടെ മർദനം

spot_imgspot_img
spot_imgspot_img

Latest news

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു തിരയുന്ന ‘സൂചി’ വിമാനമാണ്!

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു പൂമാല: ഇടുക്കി ജില്ലയിലെ...

യാത്രക്കാരുടെ കഷ്ടകാലം തീരുന്നു! പാലക്കാട് – എറണാകുളം മെമു ഇനി ‘ലോക്കൽ’ അല്ല, ‘മെഗാ’ മെമു; ആശ്വാസവാർത്തയുമായി റെയിൽവേ

കൊച്ചി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ വിജയകരമായ...

‘ബഹുമാനം നഷ്ടപ്പെടും’; ഫോട്ടോ എടുത്ത പാപ്പരാസികളെ ശാസിച്ച് നടി അയേഷ ഖാൻ

‘ബഹുമാനം നഷ്ടപ്പെടും’; ഫോട്ടോ എടുത്ത പാപ്പരാസികളെ ശാസിച്ച് നടി അയേഷ ഖാൻ പിന്നിൽ...

Related Articles

Popular Categories

spot_imgspot_img