കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന തുർക്കിയിലെ പ്രമുഖ കപ്പൽശാലയിലെ വിവിധ ഒഴിവുകളിലേക്ക് അനുയോജ്യരായ എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും കപ്പൽ നിർമ്മാണശാലയിൽ 5 വർഷത്തെ തൊഴിൽ പരിചയം ഉള്ളവരായിരിക്കണം. (huge opportunity for workers in the shipyard in Turkey)
മെക്കാനിക്കൽ എഞ്ചിനീയർ: ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം: 2000 യു.എസ് ഡോളർ മുതൽ 2500 ഡോളർ വരെ
പൈപ്പിംഗ് എഞ്ചിനീയർ: പൈപ്പിംഗ് ഫാബ്രിക്കേഷൻ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം: 2000 യു.എസ് ഡോളർ മുതൽ 2500 ഡോളർ വരെ
ഇലക്ട്രിക്കൽ എഞ്ചിനീയർ: ഇലക്ട്രിക്കൽ സിസ്റ്റം ഇൻസ്റ്റാളേഷൻ ടെസ്റ്റിംഗിലും കമ്മീഷനിംഗിലും കപ്പൽശാലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം: 2000 യു.എസ് ഡോളർ മുതൽ 2500 ഡോളർ വരെ
പൈപ്പിംഗ് ക്യു.എ/ ക്യു.സി എഞ്ചിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ഷിപ്യാർഡ് പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ശമ്പളം: 1500 യു.എസ് ഡോളർ മുതൽ 2000 ഡോളർ വരെ
മെക്കാനിക്കൽ ക്യു.എ/ ക്യു.സി എഞ്ചിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ഷിപ്യാർഡ് പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ശമ്പളം: 1500 യു.എസ് ഡോളർ മുതൽ 2000 ഡോളർ വരെ
ഇലക്ട്രിക്കൽ ക്യു.എ/ ക്യു.സി എഞ്ചിനീയർ: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ഷിപ്യാർഡ് പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ശമ്പളം:
1500 യു.എസ് ഡോളർ മുതൽ 2000 ഡോളർ വരെ വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, കപ്പൽശാലയിലേക്കും തിരിച്ചും യാത്രാസൗകര്യം, ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. കൂടാതെ പ്രതിവർഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും (അടിസ്ഥാന ശമ്പളം) പ്രതിവർഷം ഒരു തവണ റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റും കമ്പനി നൽകും.
ഈ തെരഞ്ഞെടുപ്പിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 ജൂൺ 26ാം തീയതിയ്ക്ക് മുമ്പായി eu@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.
(ഇവിടെ പോസ്റ്റ് ചെയ്യുന്ന ജോലി അവസരങ്ങളുടെ നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രം അപേക്ഷിക്കുക. ഇത് സംബന്ധിച്ച യാതൊരു തർക്കങ്ങൾക്കും news4media ഉത്തരവാദിയായിരിക്കുന്നതല്ല.)