കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വീണ്ടും റെക്കോർഡ് വർദ്ധന. ഗ്രാമിന് 100 രൂപ കൂടി 6720 രൂപയും പവന് 800 രൂപ കൂടി ഒരു പവൻ സ്വർണത്തിനു 53760 രൂപയുമായി. കഴിഞ്ഞ കുറെ നാളുകളായി റെക്കോര്‍ഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.
ഏപ്രില്‍ ഒന്നിന് 50880 ആയ സ്വര്‍ണവില രണ്ടാം തിയതി അല്‍പം കുറഞ്ഞെങ്കിലും 50680 ലായിരുന്നു വ്യാപാരം നടത്തിയത്. എന്നാൽ ഏപ്രില്‍ മൂന്നിനും നാലിനും സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.
Read Also: ബിജെപി സ്ഥാനാർഥിയുടെ സ്വീകരണത്തിനായി പടക്കം പൊട്ടിച്ചു; തീപ്പൊരി വീണ് രണ്ട് കുടിലുകൾ കത്തിനശിച്ചു