കൊല്ലത്ത് കടയ്ക്കൽ കുമ്മിളിൽ ഗർഭിണിയായ ഇരുപത്തിരണ്ടുകാരി സുഹൃത്തായ യുവാവിന്റെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ ഫാത്തിമ (22) ആണ് മരിച്ചത്. പുതുക്കോട് ചെറുകാടുള്ള വാടകവീട്ടിൽ കഴിഞ്ഞ രാത്രിയില്‍ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയെ കണ്ടെത്തിയത്. (A pregnant woman hanged herself at her boyfriend’s house)
മരണത്തിൽ യുവതിയുടെ കുടുംബം ദുരൂഹത ആരോപിച്ചു. ഫാത്തിമയുടെ നെറ്റിയിൽആഴത്തിലുള്ള മുറിവ് കണ്ടെത്തിയതായും ദുരൂഹതയുണ്ടെന്നുമാണ് ഫാത്തിമയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ഡിസംബർ മുതല്‍ ഇടപ്പണ സ്വദേശിയായ ദീപുവിനോടൊപ്പമാണ് താമസിച്ചിരുന്നത്.
ഇയാളുടെ ആദ്യത്തെ വിവാഹത്തിൽ ഉള്ള അഞ്ചുവയസ്സുള്ള കുട്ടിയും ഫാത്തിമയോടൊപ്പം ഉണ്ടായിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് ഫാത്തിമയും ദീപുവും തമ്മില്‍ തർക്കം ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.