ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിൽ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ഫ്രിഡ്ജ് അപകടത്തിൽ മരിച്ചത്. ഗ്യാസ് സിലിണ്ടർ പോലെ അപകടകാരിയായ വസ്തുവാണ് ഫ്രിഡ്ജ്. അൽപം അശ്രദ്ധയിൽ സംഭവിക്കുന്ന വലിയ അപകടങ്ങൾ ഒഴിവാക്കാൻ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം
ഫ്രിഡ്ജിനെ വേണ്ടവിധം കൈകാര്യം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു ഫ്രിഡ്ജ് ഉപയോഗിക്കേണ്ട പരമാവധി കാലയളവ് 10 മുതൽ 20 വർഷം വരെയാണ്. ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്നതിന്റെ മുഖ്യ കാരണം കംപ്രസറുകളാണ്. കംപ്രസ്സറുകളിൽ നിറഞ്ഞിരിക്കുന്ന ഫ്രീയോൺ വാതകം ഉയർന്ന സമ്മർദ്ദം കാരണം പുറത്തുവരുവാൻ ശ്രമിക്കും. ഇതുമൂലം ഫ്രിഡ്ജ് പെട്ടെന്ന് പൊട്ടിത്തെറിക്കും. പ്രത്യേകിച്ച് തീയോ പുകയോ ഒന്നും തന്നെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്നതിന് മുൻപ് കാണാൻ സാധിക്കില്ല.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
* ഫ്രിഡ്ജിന്റെ കംപ്രസ്സർ കോയിൽ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും നിലവാരമുള്ള സ്റ്റെബിലൈസറുകൾ ഉപയോഗിക്കുകയും ചെയ്യണം. ഇത്തരത്തിൽ ചെയ്യുന്നതുമൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയും
*ചൂടുകൂടിയ ഭാഗങ്ങളിൽ ഫ്രിഡ്ജ് ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. പൊട്ടിത്തെറിക്കുമ്പോൾ വിഷവാതകം ചോരുന്നതിനാൽ വായു സഞ്ചാരം കൂടിയ സ്ഥലങ്ങളിൽ മാത്രമേ ഫ്രിഡ്ജ് വയ്ക്കാവൂ
*പഴക്കം ചെന്ന ഫ്രിഡ്ജ് കഴിവതും ഒഴിവാക്കി പുതിയത് വാങ്ങിക്കുവാൻ ശ്രമിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും
*ചുമരുകളിൽ നിന്ന് കൃത്യമായ അകലം പാലിച്ചു വേണം ഫ്രിഡ്ജ് വയ്ക്കാൻ
* കംപ്രസറിലുണ്ടാകുന്ന മർദ്ദം ഒഴിവാക്കാൻ സ്റ്റബ്ലൈസറിന്റെ സഹായം തേടാം
*അതുപോലെ വീട്ടിലെ വൈദ്യുതി കണക്ഷനുകള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെങ്കില്‍, തീര്‍ച്ചയായും അത് പുതുക്കാന്‍ കരുതലെടുക്കുക.പഴക്കം ചെന്നതോ ഒരിക്കലെങ്കിലും പുകഞ്ഞതോ ആയ പ്ലഗ് പോയിന്റുകളില്‍ ഒരിക്കലും ഫ്രിഡ്ജ് കണക്ട് ചെയ്യരുത്.
*ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം തന്നെ അതിന്റെ കണ്ടന്‍സര്‍ കോയിലുകളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. ഇത്തരം കാര്യങ്ങള്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെക്കുറിച്ച് അറിവുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം കൃത്യമായി പിന്തുടരാം. അതുപോലെ ചെറിയ ഇടവേളകളില്‍ ഇടയ്ക്ക് ഫ്രിഡ്ജ് ഓഫ് ചെയ്ത് ഇടുകയും വേണം.
* ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഫ്രിഡ്ജ് വെക്കുന്ന സ്ഥലമാണ്. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ ഒരിക്കലും ഫ്രിഡ്ജ് വെക്കരുത്. പ്രത്യേകിച്ച് ഫ്രിഡ്ജിന്റെ പിറകുവശത്തേക്ക് വായുസഞ്ചാരം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതുപോലെ അടുക്കളയില്‍ പരമാവധി ഫ്രിഡ്ജ് വെക്കാതിരിക്കുക. പാകം ചെയ്യുന്ന ഇടമായതിനാല്‍ അടുക്കളയിലെ വായു എപ്പോഴും ചൂട് നിറഞ്ഞതായിരിക്കും. ഇതും അപകടം വിളിച്ചുവരുത്തിയേക്കാം.
* ഏറ്റവും പ്രധാനമായി മനസില്‍ കരുതേണ്ട ഒന്ന്, ഫ്രിഡ്ജ് എന്നുമാത്രമല്ല വീട്ടിലെ ഏത് ഇലക്ട്രോണിക് ഉപകരണം കേടായാലും അത് ശരിയാക്കാന്‍ അറിയാവുന്ന ആളുകളെത്തന്നെ
വിളിക്കുക. സ്വയം ശരിയാക്കാം എന്ന ചിന്ത അരുത്. അത് നാശത്തിലേക്ക് നയിക്കും
Read Also: ജിമ്മിലേക്കാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോ?