ചെങ്കടലിൽ ഹൂതി മിസൈൽ അക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. ബാർബഡോസിനുവേണ്ടി സർവീസ് നിർത്തിവരുന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്. മരണത്തിനു പുറമേ നാലുപേർക്ക് പരിക്കേറ്റതായി വിവരമുണ്ട്. കപ്പലുകൾക്ക് നേരെ ഹൂദികൾ നടത്തുന്ന ആക്രമണത്തിൽ ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമായാണ്. പരിക്കിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഒക്ടോബർ മുതൽ ഇസ്രായിലുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി കപ്പലുകൾ അക്രമണത്തിനിരയായിരുന്നു. നിരന്തരമായ ആക്രമണത്തെ തുടർന്ന് നിരവധി ഷിപ്പിംഗ് കമ്പനികൾ ചെങ്കടൽ വഴിയുള്ള കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്.