കൊച്ചി: കൊച്ചിയിൽ ബൈക്ക് ടോറസിലിടിച്ച് അപകടം. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു. മലയാറ്റൂർ സ്വദേശിനിയായ ലീലയാണ് മരണപ്പെട്ടത്.
മറ്റൂർ വിമാനത്താവള റോഡിൽ ചെത്തിക്കോട് വച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ ലീല മരിച്ചു. വാഹനമോടിച്ച വീട്ടമ്മയുടെ ഭർത്താവിനും അപകടത്തിൽ പരിക്കേറ്റു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ലീലയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും.