web analytics

ഇരു നില വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ട് അജ്ഞാതൻ; വ്യാപക നാശം, സംഭവം കോഴിക്കോട്

തീപിടിച്ച വീടുകളില്‍ അഞ്ചുകുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുണ്ട്

കോഴിക്കോട്: കോഴിക്കോട് ഇരുനില വീടുകൾക്കും ബൈക്കുകൾക്കും തീയിട്ട് അജ്ഞാതന്‍. മൂരിയാട് പാലത്തിനും പുഴയ്ക്കും സമീപത്താണ് സംഭവം. രണ്ട് ഇരുനിലവീടും രണ്ട് ബൈക്കുമാണ് കത്തിനശിച്ചത്.(Houses and vehicles were set on fire by unknown person)

മൂരിയാട് മൂര്‍ക്കുണ്ട് പടന്നയില്‍ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ള വീടുകളാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട അഞ്ച് ഇരുചക്രവാഹനങ്ങളില്‍ ഒന്നിന് തീപിടിച്ച് അതില്‍നിന്ന് പടര്‍ന്നാണ് വീടുകള്‍ക്കും മറ്റൊരു ബൈക്കിനും തീപിടിച്ചതെന്നാണ് സംശയം.

തീപിടിച്ച വീടുകളില്‍ അഞ്ചുകുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുണ്ട്. ഒരുമാസം മാത്രമുള്ള കുഞ്ഞും അമ്മയും മാത്രമാണ് ഇതില്‍ ഒരു വീട്ടിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട് പുറകുവശത്തെ കോണിവഴി ഇറങ്ങിയാണ് ഇവര്‍ രക്ഷപ്പെട്ടത്. വീടുകളില്‍ താമസിച്ചിരുന്ന ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

സംഭവത്തെ തുടർന്ന് കസബ എസ്‌ഐ ആര്‍ ജഗ്‌മോഹന്‍ ദത്തിന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണമാരംഭിച്ചു. സമീപസ്ഥലങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ...

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും...

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ പാലക്കാട്: ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം...

Related Articles

Popular Categories

spot_imgspot_img