ആലപ്പുഴ: സന്ധ്യാ വിളക്കിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. ആലപ്പുഴ ചാരുമൂട്ടിലാണ് സംഭവം. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടിൽ രാജുവിന്റെ വീടാണ് കത്തിനശിച്ചത്.(House caught fire in Alappuzha)
ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. സന്ധ്യാവിളക്ക് കത്തിച്ച ശേഷം രാജു പടനിലത്തിനു പോയി. ഈ സമയത്താണ് തീപടർന്നത്. സംഭവ സമയത്ത് രാജുവിന്റെ ഭാര്യയും വീട്ടിലില്ലായിരുന്നതിനാൽ ആളപായമില്ല. ഷീറ്റ് മേഞ്ഞ വീട്ടിൽ പൂർണ്ണമായും തീ പടർന്നതോടെ സാധന സാമഗ്രികളും മറ്റു രേഖകളും പൂർണ്ണമായും കത്തി നശിച്ചു.
വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഇത് പുറത്തേക്ക് മാറ്റാൻ കഴിഞ്ഞതിനാൽ വലിയ അപകടം ആണ് ഒഴിവായത്. കായംകുളും, മാവേലിക്കര,അടൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്.