web analytics

ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍

ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജ് ആണ് മരിച്ചത്.

ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തിലാണ് ജസ്റ്റിന്‍ രാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

അതേസമയം ഇയാളുടെ ഹോട്ടല്‍ ജീവനക്കാരില്‍ രണ്ടു ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് എത്തി ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഈ ഹോട്ടലിൽ ജോലി ചെയ്യുന്നത്.

ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയിരുന്നില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക് പോയിരുന്നു.

എന്നാൽ ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ഥലത്ത് മാനേജരുടെ വാഹനവും കാണാനില്ല. സംഭവം കൊലപാതകമെന്നാണ് സൂചന. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം.സത്യനേശന്റെ മരുമകനാണ് കൊല്ലപ്പെട്ട ജസ്റ്റിന്‍ രാജ്.

അമ്മയെ മകൻ തല്ലിക്കൊന്നു

ബ​ഗ്ലൂരു: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് 55 വയസുള്ള അമ്മയെ മകൻ തല്ലിക്കൊന്നു. കർണാടകയിലെ ശിവമോഗയിൽ നിന്നാണ് ക്രൂരതയുടെ വാർത്തകൾ വരുന്നത്.

ഗീതമ്മ എന്ന സ്ത്രീയാണ് മരിച്ചത്. മകൻ സഞ്ജയും പൂജാരി ആശയും അവരുടെ ഭർത്താവ് സന്തോഷും ചേർന്നാണ് മൂന്നര മണിക്കൂറോളം ഗീതമ്മയെ തല്ലിചതച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ആശ എന്ന സ്ത്രീയെ സമീപിച്ചത്അമ്മക്ക് ബാധകയറി എന്ന് പറഞ്ഞാണ് സഞ്ജയ് പൂജ ചെയ്യാൻ

അമ്മക്ക് ബാധകയറി എന്ന് പറഞ്ഞാണ് സഞ്ജയ് പൂജ ചെയ്യാൻ ആശ എന്ന സ്ത്രീയെ സമീപിച്ചത്. പൂജ ചെയ്യാമെന്നേറ്റ ആശയും ഭർത്താവ് സന്തോഷും ഗീതമ്മയുടെ വീട്ടിലെത്തി.

പൂജ കർമങ്ങളെന്ന പേരിലാണ് മർദനം തുടങ്ങിയത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. നിലത്ത് വലിച്ചിഴക്കുകയും തലയിലടക്കം അടിക്കുകയുമാണ് ചെയ്തത്. വടി കൊണ്ടായിരുന്നു മർദനം.

രക്ഷപ്പെടാൻ ശ്രമിച്ച ഗീതമ്മയെ വലിച്ചിഴച്ച് കൊണ്ടുവന്ന് വീണ്ടും മർദിക്കുകയാണ് ചെയ്തത്.

രാത്രി 9:30ന് ആരംഭിച്ച മർദനം പുലർച്ചെ 1:00 വരെ നടന്നു. ഗീതമ്മ അവശയായിട്ടും മർദനം തുടർന്നതോടെയാണ് ഗീതമ്മ മരിച്ചത്. പ്രതികളായ മൂന്നുപേരേയും കർണാടക പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രേതവേട്ടക്കിറങ്ങിയ യുവതിയുടെ മൃതദേഹം ഓസ്റ്റ താഴ്‌വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ രക്തം വറ്റിയ നിലയിൽ

ഇറ്റലിയിൽ പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കുന്ന വീടുകൾ കണ്ടെത്തി റീൽസ് എടുക്കാൻ പോയ യുവതിയെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഓസ്റ്റ താഴ്‌വരയിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയിൽ രക്തം വറ്റിയ നിലയിലാണ് 22 കാരിയായ ഫ്രഞ്ച് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വാരാന്ത്യത്തിൽ ഇവർ ഇവിടെ ഒരു പ്രേതഭവനത്തിന് വേണ്ടി തിരയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അവൾ താൻ താമസിക്കുന്ന ലിയോണിനടുത്തുള്ള ഗ്രാമം വിടുന്നതിന് മുമ്പ് തന്നെ തൻ്റെ പദ്ധതികളെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഒന്നുകിൽ ഇത് യുവതിയുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള കൊലപാതകമാകാം.

Summary: A hotel owner in Thiruvananthapuram, Justin Raj, was found dead under suspicious circumstances near Cotton Hill School. He was the proprietor of Kerala Café Hotel. Authorities have launched an investigation into the suspected murder.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച...

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യുഎസ് അംബാസ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70 പിറന്നാൾ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരൻ...

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന്...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

Related Articles

Popular Categories

spot_imgspot_img