25 കാരനായ സഹോദരനെ വിവാഹം കഴിക്കാമോ എന്ന ജീവനക്കാരിയോട് ഹോട്ടൽ മാനേജർ
കാനഡയിലെ ഒന്റാറിയോയിൽ പ്രവർത്തിച്ചിരുന്ന ടിം ഹോർട്ടൺസ് മാനേജറെ, 17 വയസുള്ള ജീവനക്കാരിയോട് തന്റെ 25 കാരനായ സഹോദരനെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചതിനെ തുടർന്നാണ് പിരിച്ചുവിട്ടത്.
സഹോദരന് കാനഡയിൽ പെർമനന്റ് റെസിഡൻസി (PR) നേടിക്കൊടുക്കാൻ വേണ്ടിയാണ് യുവതി ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്.
വിവാഹത്തിനായി പണം വാഗ്ദാനം
ടൊറന്റോ സൺ റിപ്പോർട്ട് ചെയ്ത വാർത്തപ്രകാരം, മാനേജർ 17 കാരിയായ ജീവനക്കാരിയോട് സംസാരിക്കുമ്പോൾ സഹോദരനെ വിവാഹം കഴിക്കുന്നതിന് 15,000 മുതൽ 20,000 ഡോളർ വരെ (ഏകദേശം 13 മുതൽ 18 ലക്ഷം രൂപ വരെ) നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നതോടെ സംഭവം വിവാദമായി.
മനുഷ്യ പരിണാമം ഇങ്ങനെയായിരുന്നോ..? മുൻധാരണകൾ പാടെ മാറ്റുന്ന കണ്ടെത്തലുമായി ഗവേഷകർ !
മെസ്സേജുകളിൽ തെളിവുകൾ
പുറത്ത് വന്ന സന്ദേശങ്ങളിൽ, മാനേജർ ‘നിനക്കൊരു ഇന്ത്യൻ ബോയ്‌ഫ്രണ്ട് വേണോ?’ എന്ന് ചോദിക്കുന്നുണ്ട്. അതിന് 17 കാരി ‘എത്ര വയസ്സുള്ള ആളാണ്?’എന്ന് തിരിച്ചുപരിചോദിക്കുന്നു.
(25 കാരനായ സഹോദരനെ വിവാഹം കഴിക്കാമോ എന്ന ജീവനക്കാരിയോട് ഹോട്ടൽ മാനേജർ)
മാനേജർ 25 എന്നാണ് മറുപടി നൽകുന്നത്. ‘തനിക്ക് വെറും 17 വയസ് മാത്രമേയുള്ളൂ’ എന്ന് പെൺകുട്ടി പറയുമ്പോൾ, അത് സഹോദരനാണ് എന്നും പെർമനന്റ് റെസിഡൻസിക്കായി വേണ്ടിയാണ് എന്നും പണം നൽകാൻ തയ്യാറാണെന്നും മാനേജർ വ്യക്തമാക്കുന്നു.
കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി
സംഭവം അറിഞ്ഞ 17 കാരിയുടെ അമ്മാവൻ മാറ്റ് മൺറോ, വിഷയത്തെ പൊലീസിൽ അറിയിക്കുകയും, തന്റെ മരുമകൾക്ക് 17 വയസാണെന്നും മാനേജർ സഹോദരനെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയെന്നും ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.
ടിം ഹോർട്ടൺസിന്റെ നടപടി
വിവാദം ശക്തമായതിനെ തുടർന്ന് ടിം ഹോർട്ടൺസ് മാനേജരെ പിരിച്ചുവിട്ടതായി സ്ഥിരീകരിച്ചു. കമ്പനി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും, ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
ഒരു 17 കാരിയോട് വിവാഹം നിർബന്ധിപ്പിക്കുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്ത സംഭവം, തൊഴിലിടങ്ങളിലെ നൈതികതയും നിയമപരമായ സുരക്ഷയും ചോദ്യചിഹ്നപ്പെടുത്തുന്ന സംഭവമായി മാറി.









