web analytics

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം


കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ വിവാഹവേദിയായ അപൂർവ സംഭവത്തിന് സാക്ഷ്യം വഹിച്ചു വി.പി.എസ് ലേക്‌ഷോർ ആശുപത്രി. ഗാസ്ട്രോ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിൽ തുടരുന്ന ദിയ ജി. പ്രഹ്ലാദിന് (26) വരൻ ജിതിൻ ജയൻ ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തിൽ താലിചാർത്തി.

മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്ന വിവാഹത്തിനിടെ ദിയയ്ക്ക് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാകുകയും ചെയ്തു. യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിന്നതിനാൽ, നിശ്ചയിച്ച തീയതിയിൽ തന്നെ വിവാഹം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളോടൊപ്പം ആശുപത്രി മാനേജ്മെന്‍റും ഡോക്ടർമാരും നഴ്സുമാരും പങ്കെടുത്തു. വേദനകൾ മറന്ന് ദിയ സുമംഗലിയായ നിമിഷം സാക്ഷികൾക്ക് ഹൃദയസ്പർശിയായി.

സർജിക്കൽ ഗാസ്ട്രോഎൻററോളജി വിദഗ്ധരായ ഡോക്ടർമാർ ഉൾപ്പെടെ ചികിത്സാ സംഘം ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. ആശുപത്രി അധികൃതർ തന്നെ താലിമാലയും പൂമാലകളും ഒരുക്കി നൽകി.

ഇതിനിടെ, കായംകുളത്ത് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വിവാഹസൽക്കാര ചടങ്ങുകളും പ്രത്യേകം സംഘടിപ്പിച്ചു.

സൗദി അറേബ്യയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസറായ ജിതിൻ, “ഇത്തരം സാഹചര്യത്തിലും വിവാഹം ഭംഗിയായി നടത്താൻ സഹായിച്ച ആശുപത്രി അധികൃതരോട് നന്ദിയുണ്ട്,” എന്ന് പ്രതികരിച്ചു.

ചികിത്സ തുടരുന്ന ദിയയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

English Summary:

A young woman undergoing treatment after surgery got married inside VPS Lakeshore Hospital in Kochi. As she couldn’t travel, the wedding was conducted in the hospital temple with the support of doctors and staff, making it an emotional and rare event.


hospital-wedding-vps-lakeshore-kochi-surgery-bride


Hospital Wedding, VPS Lakeshore, Kochi News, Kerala News, Emotional Story, Marriage, Health News

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

‘ഹീറ്റ് ഡോം’ പ്രഭാവം ശക്തമാകുന്നു; 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

'ഹീറ്റ് ഡോം' പ്രഭാവം ശക്തമാകുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

Related Articles

Popular Categories

spot_imgspot_img