തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തിൽ കരാര്‍ കമ്പനിക്കെതിരെ നടപടി. സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനി ശുചിത്വമിഷന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. തലസ്ഥാനത്തെ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയ കമ്പനിക്കെതിരെയാണ് നടപടി.(Hospital waste dumped in Tirunelveli; action against Contract company)
മൂന്നു വര്‍ഷത്തേക്കാണ് നടപടി. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിർദേശം നൽകി.തിരുവനന്തപുരം ആര്‍സിസിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നത് സണ്‍ ഏജ് ആയിരുന്നു. എന്നാൽ ഇവര്‍ മറ്റൊരു ഏജന്‍സിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. ഈ ഏജന്‍സിയാണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയത്.
16 ടണ്‍ മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. വിഷയം തമിഴ്‌നാട് ഉന്നയിച്ചതോടെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു.
മാരുതി 800 എന്ന ജനപ്രിയ കാറിന്റെ ഉപജ്ഞാതാവ്; സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു