web analytics

തല ഭാഗത്ത് കൊമ്പുകൾ; പച്ച ചെകുത്താൻ വരുന്നു;  സൗരയൂഥത്തിൻ്റെ ഉൾഭാഗത്ത് എത്തി; മണിക്കൂറിൽ 64,500 കിലോമീറ്റർ വേഗത; നി​ഗൂഡതകൾ ഒളിപ്പിച്ച ധൂമകേതു മദർ ഓഫ് ഡ്രാഗൺസ് ഭൂമിക്ക് അരികിലേക്ക്

മഞ്ഞുമൂടിയ ഈ വാൽനക്ഷത്രത്തിന് ചുറ്റും ഒരു വളഞ്ഞ പ്രകാശവലയം ഉണ്ടത്രെ. ചുറ്റുപാടും പച്ചവെളിച്ചം പ്രസരിക്കുന്നതിനാലാണ് അതിനെ ഗ്രീൻ ഡെവിൾ എന്ന് വിളിക്കുന്നത്. അതിൻ്റെ വീതി ഏകദേശം 17 കിലോമീറ്ററാണ്. ഇത് 71 വർഷത്തിനുള്ളിൽ സൂര്യനെ ചുറ്റിവരുമെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.
സൂര്യനെ ലക്ഷ്യമാക്കി നീങ്ങുന്ന 12പി/പോൺസ്-ബ്രൂക്സ് (12P/Pons-Brooks) എന്ന വാൽനക്ഷത്രം 2024 ജൂൺ രണ്ടിന് ഭൂമിയുടെ അടുത്തെത്തും. അന്ന് ‘മദർ ഓഫ് ഡ്രാഗൺസ്’ എന്ന് വിളിക്കുന്ന ഈ വാൽനക്ഷത്രത്തെ ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. മുമ്പ് ഈ വാൽനക്ഷത്രത്തിന്റെ തലഭാ​ഗത്ത് കൊമ്പുകൾ പോലെയുള്ള രൂപമുണ്ടായിരുന്നു. എപ്പോഴും രൂപമാറ്റം മാറ്റം സംഭവിക്കുന്ന ഈ വാൽനക്ഷത്രത്തെ ഡെവിൾ കോമറ്റ് എന്നാണ് ​ഗവേഷകർ വിശേഷിപ്പിക്കുന്നത്.

ഐസും വാതകവും പൊടിയും നിറഞ്ഞതാണ് ഈ പച്ച ചെകുത്താൻ വാൽനക്ഷത്രം. വാൽനക്ഷത്രത്തിൻ്റെ മധ്യഭാഗത്തുള്ള വസ്തുക്കൾ പതുക്കെ പുറത്തുവരുന്നു. ഈ ധൂമകേതു ക്രയോവോൾക്കാനിക് ആണ്. അതായത് സൂര്യപ്രകാശം അതിൽ പതിക്കുമ്പോൾ തന്നെ അത് ഐസ് ഉറവകൾ തുപ്പുന്നു. ഇതിനെ ക്രയോമാഗ്മ എന്ന് വിളിക്കുന്നു. ഈ ജലധാരയാണ് അതിൻ്റെ നീണ്ട വാൽ ആയി നാം കാണുന്നത്.

69 വർഷത്തിന് ശേഷം ജൂലൈ മാസത്തിൽ ബഹിരാകാശത്ത് ദൃശ്യമായതോടെയാണ് കഴിഞ്ഞ വർഷം ഇതേക്കുറിച്ച് ചർച്ച ആരംഭിച്ചത്. 2024 മാർച്ച് 9-ന് ജ്യോതിശാസ്ത്രജ്ഞനായ ജാൻ എറിക് വാലെസ്റ്റാഡ് അതിൻ്റെ പുതിയ ചിത്രങ്ങൾ എടുത്തിരുന്നു. നോർവേയിൽ നിന്നാണ് ചിത്രങ്ങൾ എടുത്തത്. ഇതിനായി പ്രത്യേക തരം ക്യാമറകളും സോഫ്റ്റ് വെയറുകളും ഉപയോഗിച്ചു. ഇപ്പോൾ ഈ ധൂമകേതു നമ്മുടെ സൗരയൂഥത്തിൻ്റെ ഉൾഭാഗത്ത് മണിക്കൂറിൽ 64,500 കിലോമീറ്റർ വേഗതയിൽ സൂര്യനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിൽ 24-ന് ഇത് സൂര്യനോട് ഏറ്റവും അടുത്തായിരിക്കും.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ്...

കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് സമ്പൂർണ്ണ വിജയം

തൃശ്ശൂർ: കേരളം കണ്ട ഏറ്റവും വലിയ സഹകരണ തട്ടിപ്പ് ആരോപണം ഉയർന്ന...

തിരുവനന്തപുരത്ത് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തകരാർ! പൈലറ്റിന്റെ മനക്കരുത്തിൽ 72 യാത്രക്കാരും സുരക്ഷിതർ

തിരുവനന്തപുരത്ത് വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തകരാർ! പൈലറ്റിന്റെ മനക്കരുത്തിൽ 72 യാത്രക്കാരും...

വിശ്വപ്രസിദ്ധമായ ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം ഈ മാസം 25-ന്; കാണാൻ കൊതിക്കുന്ന ആ പൊൻകാഴ്ചയുടെ ഐതിഹ്യവും ആചാരങ്ങളും അറിയാം

ഏറ്റുമാനൂർ: ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആ പുണ്യനിമിഷം അരികിലെത്തി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ...

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി!

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി! തിരുവനന്തപുരം:...

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img