ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ്. കോളേജ് മിനി മാരത്തൺ നാളെ; പങ്കെടുക്കുക അഞ്ഞൂറിലേറെ കായിക താരങ്ങൾ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ്. കോളേജ് മിനി മാരത്തൺ നാളെ.”സുരക്ഷിതമായി വാഹമോടിക്കൂ ജീവൻ രക്ഷിക്കൂ” എന്ന സന്ദേശവുമായി ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും ചേർന്നാണ് മിനി മാരത്തൺ രണ്ടാം സീസൺ സംഘടിപ്പിക്കുന്നത്.Horizon Motors – CMS College mini marathon tomorrow

തെള്ളകത്തെ മഹീന്ദ്ര ഹൊറൈസൺ മോട്ടോഴ്സിന്റെ മുന്നിൽ നിന്നും ആരംഭിക്കുന്ന മിനി മാരത്തൺ 10 കിലോമീറ്റർ പിന്നിട്ട് സി.എം.എസ്. കോളേജിൽ സമാപിക്കും.

സി.എം.എസ്. കോളേജിലെ എൻ.എസ്.എസ്. വളന്റിയർമാരും എൻ.സി.സി.കേഡറ്റുകളും മാരത്തൺ നിയന്ത്രിക്കും. മാരത്തണിനെത്തുന്ന താരങ്ങൾക്കുള്ള വൈദ്യ സഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ലഭ്യമാക്കും.

അഞ്ഞൂറിലേറെ കായിക താരങ്ങളാണ് മിനിമാരത്തണിൽ പങ്കെടുക്കുക. കെനിയയിൽ നിന്നുള്ള വിദേശ താരങ്ങളടക്കം മാരത്തണിൽ പങ്കെടുക്കും.

ഇതിനു പുറമെ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ്, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കായിക താരങ്ങളും മാരത്തണിൽ രജിസ്റ്ററ്റർ ചെയ്തിട്ടുണ്ട്. രണ്ടാം സീസണിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

ഒന്നാമതെത്തുന്ന വനിതാ , പുരുഷ വിഭാഗത്തിലുള്ള വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ് നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ,വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകൾക്ക് യാഥാക്രമം 10,000, 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും.

50 വയസിനു മുകളിലുള്ള വിഭാഗത്തിൽ പുരുഷ, വനിതാ വിജയികൾക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. ഫിനിഷിങ്ങ് പോയിന്റിലെത്തുന്ന ആദ്യ 100 പേർക്ക് മെഡലുകൾ ലഭിക്കും.

പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ പുലർച്ചെ 5.30 മുതൽ ഹൊറൈസൺ മോട്ടോഴ്‌സിന്റെ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന് സമീപമുള്ള മഹീന്ദ്ര സർവീസ് സെന്ററിൽ ആരംഭിക്കും.

മുൻ വർഷം നടത്തിയ മിനി മാരത്തൺ മത്സരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ 500 ൽ അധികം കായിക താരങ്ങൾ മാരത്തണിൽ പങ്കെടുത്തിരുന്നു.

മിനി മാരത്തണിൽ അതിഥിയായി നടി ശ്രവണയെത്തും. ഇരട്ടസംവിധായകരായ അനിൽ–ബാബു കൂട്ടുകെട്ടിലെ ബാബു നാരായണന്റെ മകളാണ് ശ്രവണ.

സംവിധായക പുത്രി എന്നതിലുപരി അഭിനയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രവണ. ‘തട്ടും പുറത്ത് അച്യുതനി’ലൂടെ നായികയായാണ് ശ്രവണയുടെ അരങ്ങേറ്റം. പിന്നീട് ‘മൃദു ഭാവേ ദൃഢ കൃത്യേ’, ഏതം തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

Other news

മരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് തൊഴിലാളി

മരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് തൊഴിലാളി ഇടുക്കി: നെടുങ്കണ്ടത്ത് കൃഷിയിടത്തില്‍ ചാഞ്ഞുനിന്ന മരം മുറിക്കുന്നതിനിടെ തൊഴിലാളി...

സിഗ്നലിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; 11 വിദ്യാർഥികൾ ആശുപത്രിയിൽ

തിരുവനന്തപുരം: സ്കൂൾ ബസിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. ആലങ്കോട് സിഗ്നലിൽ...

മാർക്ക് കുറഞ്ഞു; 17 വയസുകാരിയെ പിതാവ് തല്ലിക്കൊന്നു

സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ മകളെ പിതാവ് തല്ലിക്കൊന്നു. നീറ്റ് പരീക്ഷയുടെ മോക്ക്...

വേളാങ്കണ്ണി യാത്രയ്ക്കിടെ വാഹനാപകടം; കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം, ഭാര്യക്ക് ഗുരുതര പരിക്ക്

ചെന്നൈ: കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് അപകടം. മലയാളി യുവാവ് മരിച്ചു....

ആശങ്കയുടെ മണിക്കൂറുകൾക്ക് വിട; ഗൾഫിലേക്കുള്ള ആകാശപാത വീണ്ടും തുറന്നു

ജിദ്ദ: പ്രവാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ മണിക്കൂറുകൾക്ക് അവസാനമായി. ഗൾഫ് മേഖലകളിൽ വിമാന...

Related Articles

Popular Categories

spot_imgspot_img